കോവിഡ് പശ്ചാത്തലത്തില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് തിരിച്ചടിയായത്. ഡിസംബര്‍ 24 മുതല്‍ ജനുവരി 10 വരെ ചര്‍ച്ചുകള്‍, പ്രാര്‍ഥനാകേന്ദ്രങ്ങള്‍ എന്നിവ അടച്ചിടാനും ആഘോഷങ്ങളും ഒത്തുകൂടലും വിലക്കിയും സര്‍ക്കാര്‍ ഉത്തരവുണ്ട്. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ചര്‍ച്ചുകളിലെ പ്രത്യേക പ്രാര്‍ഥനകള്‍ മന്ത്രിസഭ തീരുമാനത്തിെന്റ അടിസ്ഥാനത്തില്‍ വേണ്ടെന്നുവെച്ചു.പള്ളികളില്‍ പ്രാര്‍ഥന നടത്തിയും തിരുപ്പിറവിയുടെ സന്തോഷം പങ്കിട്ട് പരസ്പരം ആശംസ നേര്‍ന്നും മധുരം നല്‍കിയും നിര്വൃതികൊള്ളാറുള്ള വിശ്വാസികള്‍ ഇത്തവണ ഒാണ്‍ലൈന്‍ പരിപാടികളില്‍ സായൂജ്യം കണ്ടെത്തി. ക്രിസ്തുവിെന്റ സമാധാന സന്ദേശം ലോകത്തിന് അവകാശപ്പെട്ടതാണെന്നും സമാധാനത്തിെന്റ ദൂതരായി എല്ലാ ക്രിസ്തുമത വിശ്വാസികളും മാറണമെന്നും ഒാണ്‍ലൈന്‍ പരിപാടികളില്‍ പിതാക്കന്മാര് ഉണര്‍ത്തി. മഹാമാരിയില്‍നിന്ന് ലോകം എത്രയും വേഗം മുക്തി നേടെട്ടയെന്ന് പ്രാര്‍ഥിച്ചു.തെരുവുകളും താമസയിടങ്ങളും പ്രകാശഭരിതമാക്കി താരകങ്ങള്‍ തിളങ്ങിനിന്നു. സൗഹാര്ദത്തിെന്റ തെളിമയാര്‍ന്ന മാതൃകയായി മറ്റു സമുദായാംഗങ്ങളും സമൂഹമാധ്യമങ്ങളിലൂടെ സന്തോഷത്തില്‍ പങ്കുകൊണ്ടു. കുവൈത്തില്‍ വിവിധ മലയാളി ഇടവകകളുടെ നേതൃത്വത്തില്‍ ഒാണ്‍ലൈനായി വിവിധങ്ങളായ പരിപാടികളാണ് ക്രിസ്മസിനെ വരവേല്‍ക്കുന്നതിനായി ഒരുക്കിയത്. കരോള്‍ ഗാനാലാപനം, പുല്‍ക്കൂട് ഒരുക്കല്‍, ക്രിസ്മസ് ട്രീ അലങ്കരിക്കല്‍ തുടങ്ങിയ മത്സര പരിപാടികളും വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ നടന്നു. പാട്ടും മേളവുമായി വീടുതോറും കയറിയിറങ്ങുന്ന കരോള്‍ സംഘങ്ങള്‍ സജീവമാകാറുണ്ട് സാധാരണ പ്രവാസലോകത്തെ ക്രിസ്മസ് നാളുകള്‍. എന്നാല്‍, ഇത്തവണ കോവിഡ് എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. പുതിയ വൈറസ് വകഭേദം സംബന്ധിച്ച റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കുവൈത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ പൊതു പരിപാടികള്‍ നടത്താന്‍ കഴിഞ്ഞില്ല.ആറുലക്ഷത്തിന് മേല്‍ വിവിധ രാജ്യക്കാരായ ൈക്രസ്തവ വിശ്വാസികള്‍ കുവൈത്തിലുണ്ടെന്നാണ് കണക്കുകള്‍. 250ലേറെ സ്വദേശികളും ക്രിസ്ത്യാനികളായുണ്ട്.