കണ്ണൂരില്‍ ഭൂമിതാഴ്ന്നു വീണ് കിണറ്റില്‍ പൊങ്ങിയ ഉമൈബയ്ക്ക് അമ്ബരപ്പും ഭയവും

0

കണ്ണൂര്‍: വസ്ത്രം അലക്കികൊണ്ടിരിക്കെ പൊടുന്നനെ രൂപപ്പെട്ട കുഴിയിലൂടെ താഴേക്ക് പോയ വീട്ടമ്മയെ പിന്നീട് കണ്ടെത്തിയത് അടുത്ത വീട്ടിലെ കിണറ്റില്‍. ഇന്നലെ നടന്ന ഈ സംഭവത്തിലെ വീട്ടമ്മ ഉമൈബയ്ക്ക് ഇപ്പോഴും ഭയം വിട്ടുമാറിയിട്ടില്ല. കണ്ണൂരിലെ ഇരിക്കൂറില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് ഈ വിചിത്ര സംഭവം നടന്നത്. ഇരിക്കൂര്‍ ആയിപ്പുഴയില്‍ കെ.എ അയൂബിന്റെ ഭാര്യ 42കാരി ഉമൈബയ്ക്കാണ് ഈ പേടിപ്പെടുത്തുന്ന അനുഭവം ഉണ്ടായത്.ഉമൈബ കിണറ്റിലേക്ക് വീഴുന്ന ശബ്ദം കേട്ടുവന്ന നാട്ടുകാര്‍ ഇവരെ പെട്ടെന്നുതന്നെ രക്ഷപ്പെടുത്തിയതിനാല്‍ വലിയ പരിക്കുകള്‍ ഒന്നും കൂടാതെ വീട്ടമ്മയെ രക്ഷപ്പെടുത്താന്‍ സാധിച്ചു.ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രഥമ ചികിത്സ നല്‍കിയ ശേഷം കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ ഉമൈബയെ പ്രവേശിപ്പിച്ചു.25 കോല്‍ ആണ് വീട്ടമ്മ വീണ കിണറിന്റെ ആഴം. ഇവിടേക്കെത്തിയെ പൊലീസും ഫയര്‍ ഫോഴ്സും നടത്തിയ പരിശോധനയില്‍ ഉമൈബയുടെ വീട്ടിലെ കുഴിയില്‍ നിന്നും അടുത്ത വീട്ടിലെ കിണറ്റിലേക്ക് ഒരു തുരങ്കം രൂപപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.വീടിന്റെ അടുക്കളയുടെ സമീപത്തുവെച്ച്‌ ഉമൈബ വസ്ത്രങ്ങള്‍ അലക്കിക്കൊണ്ടിരിക്കവേ പെട്ടെന്ന് ഭൂമി താഴ്ന്ന് പോവുകയും വീടിന് പത്ത് മീറ്റര്‍ അകലെയുള്ള അയല്‍വാസിയുടെ കിണറിനടിയിലേക്ക് എത്തുകയുമായിരുന്നു. ഒരു വലിയ തുരങ്കത്തിലൂടെയാണ് കിണറിലേക്ക്പതിച്ചത്. കിണര്‍ ഇരുമ്ബ് ഗ്രില്‍ കൊണ്ട് മൂടിയതായിരുന്നു. വീട്ടുകിണറ്റിനുള്ളില്‍ നിന്നും കരച്ചില്‍ കേട്ട അയല്‍വാസിയായ സ്ത്രീ ഓടിച്ചെന്ന് നോക്കിയപ്പോള്‍ ഉമൈബയെ കാണുകയും ഒച്ചവെച്ച്‌ മറ്റുള്ളവരെ വിളിച്ചുകൂട്ടുകയും ചെയ്തു.നാട്ടുകാര്‍ ചേര്‍ന്ന് മട്ടന്നൂര്‍ പൊലീസിനേയും അഗ്‌നിശമന സേന വിഭാഗത്തേയും അറിയിച്ചതിന് പിന്നാലെ എല്ലാവരും ചേര്‍ന്ന് ഉമൈബയെ പുറത്തെടുക്കുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രഥമ ചികിത്സ നല്‍കിയ ശേഷം കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അലക്കുന്ന ഭാഗത്ത് വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ജാഗ്രത പാലിക്കണെന്നാണ് നിര്‍ദ്ദേശം.അതേസമയം സോയില്‍ പൈപ്പിങ് എന്ന് പേരുള്ള പ്രതിഭാസമാണ് ഈ സംഭവത്തിന് പിന്നില്‍ എന്നാണ് പ്രാഥമിക നിഗമനം. കണ്ണൂരിലെ ചില പ്രദേശങ്ങളില്‍ മുമ്ബും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കനത്ത മഴ പെയ്ത ശേഷം തുരങ്കം രൂപപ്പെടുന്നത് അടക്കമുള്ള സംഭവങ്ങളാണ് ഇത്. ഇരിക്കൂരിലെ ആയിപ്പുഴയിലും സംഭവിച്ചത് ഇതാണെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ഇവിടെ ജിയോളജി വകുപ്പ് അധികൃതരും പരിശോധനക്ക് എത്തും.

You might also like

Leave A Reply

Your email address will not be published.