15 മിനിട്ട് വീതമാണ് നീട്ടുന്നത്. പ്രത്യേക പരിഗണന നല്‍കുന്ന പാഠഭാഗത്ത് നിന്ന് 100 ശതമാനം മാര്‍ക്കിന്റെ ചോദ്യങ്ങളുണ്ടാവും. പരീക്ഷയ്ക്ക് ശേഷം ഉന്നത പഠനത്തിനായി കരിയര്‍ ഗൈഡന്‍സ് നടപ്പാക്കും. ഇത് ഓണ്‍ലൈനായാണ് സംപ്രേഷണം ചെയ്യുന്നത്.അതേസമയം, പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷ നടത്തുക. പരീക്ഷാ ആയാസം കുറയ്ക്കുന്നതിന്റെ ഭാഗമായി ഓപ്ഷണല്‍ രീതിയിലാവും ചോദ്യ പേപ്പര്‍ തയാറാക്കുക. മാര്‍ച്ച് 17 മുതല്‍ നടക്കുന്ന പരീക്ഷകളില്‍ രാവിലെ പ്ലസ്ടു പരീക്ഷയും ഉച്ചയ്ക്ക് എസ്‌എസ്‌എല്‍സി പരീക്ഷയും നടത്തും. പ്രാക്റ്റിക്കല്‍ പരീക്ഷയുടെ വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.