ഇന്ത്യയില്‍ പുലികളുടെ എണ്ണം ഉയര്‍ന്നെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി

0

2014-19 വരെയുള്ള കാലയളവില്‍ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ട്​. 2014ല്‍ 7,900 പുലികളാണ്​ ഉണ്ടായിരുന്നതെങ്കില്‍ 2019ല്‍ 12,852 ആയി വര്‍ധിച്ചുവെന്ന്​ പ്രധാനമന്ത്രി പറഞ്ഞു. മന്‍ കീ ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.കേന്ദ്രസര്‍ക്കാറിന്‍റെ പ്രവര്‍ത്തനം മാത്രമല്ല പുലികളുടെ എണ്ണം കൂടാന്‍ കാരണം. ഇതിനായി നിരവധി സംഘടനകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്​. അഭിനന്ദനം അവര്‍ കൂടി അര്‍ഹിക്കുന്നുവെന്ന്​ മോദി പറഞ്ഞു. രാജ്യത്തെ ഉല്‍പന്നങ്ങള്‍ ലോകനിലവാരത്തിലേക്ക്​ ഉയരണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. കോവിഡ്​ നിരവധി പാഠങ്ങള്‍ ജനങ്ങളെ പഠിപ്പിച്ചിട്ടുണ്ട്​. കോവിഡില്‍ വിതരണശൃഖലകള്‍ തടസപ്പെട്ടു. ഇതിനെ തുടര്‍ന്നാണ്​ ആത്​മനിര്‍ഭര്‍ ഭാരത്​ എന്ന ആശയം ഉണ്ടായതെന്നും മോദി പറഞ്ഞു.പ്രസംഗത്തിനിടെ സിഖ്​ മതപണ്ഡിത​രെ കുറിച്ച്‌​ മോദി പരാമര്‍ശിച്ചു. ഗുരു ഗോബിന്ദ്​ സിങ്​, ഗുരു തേജ്​ ബഹാദൂര്‍, മാതാ ഗുരുജി എന്നിവരെ കുറിച്ചെല്ലാം മോദി പ്രസംഗത്തില്‍ പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.