അമ്ബരപ്പിച്ച്‌ പീറ്റര്‍ ഹോഗെ വീണ്ടും

0

എ സി മിലാന്‍ ഒരു വിജയം കൂടി നേടിക്കൊണ്ട് യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചു. നോര്‍വീജിയന്‍ യുവതാരം ഹാന്‍സ് പീറ്റര്‍ ഹോഗയുടെ മറ്റൊരു ഗംഭീര പ്രകടനമാണ് മിലാന് വിജയം നല്‍കിയത്‌. ഇന്നലെ സ്പാര്‍ട പ്രാഹയെ നേരിട്ട എ സി മിലാന്‍ എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. ആ ഗോള്‍ നേടിയത് 21കാരനായ ഹോഗെ ആയിരുന്നു.മത്സരത്തിന്റെ 23ആം മിനുട്ടില്‍ ഇടതു വിങ്ങില്‍ നിന്ന് പന്തെടുത്ത് കുതിച്ച ഹോഗെ ഡിഫന്‍ഡേഴ്സിനെ ഡ്രിബിള്‍ ചെയ്ത് അകറ്റി പന്ത് വലയിലേക്ക് കയറ്റുക ആയിരുന്നു. യുവതാരത്തിന്റെ ഈ സീസണിലെ നാലാം ഗോളാണിത്. 370 മിനുട്ട് മാത്രമെ താരം ഈ സീസണില്‍ കളിച്ചിട്ടുള്ളൂ. നാലു ഗോളും ഒരു അസിസ്റ്റും താരം ഇതിനകം സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. വെറും 5 മില്യണായിരുന്നു ഹോഗെയെ ഈ സീസണ്‍ തുടക്കത്തില്‍ മിലാന്‍ സൈന്‍ ചെയ്തത്.ഈ വിജയത്തോടെ ഗ്രൂപ്പ് എച്ചില്‍ 13 പോയിന്റുമായി മിലാന്‍ ഒന്നാമത് ഫിനിഷ് ചെയ്തു. 11 പോയിന്റുമായി ലില്ലെ രണ്ടാമതും ഫിനിഷ് ചെയ്തു.

You might also like

Leave A Reply

Your email address will not be published.