2020 ല്‍ സമ്ബത്തിന്റെ വളര്‍ച്ചയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ കടത്തി വെട്ടി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി
ബ്ലൂംബര്‍ഗ് ബില്യണയര്‍ ഇന്‍ഡക്‌സില്‍ ഈ വര്‍ഷം 19.1 ബില്യണ്‍ ഡോളറിന്റെ വളര്‍ച്ചയാണ് അദാനിക്കുണ്ടായത്. മുകേഷ് അംബാനക്ക് 16.4 ബില്യണ്‍ ഡോളര്‍ വളര്‍ച്ചയും.2010ലെ ആദ്യ പത്തര മാസത്തില്‍ അദാനി സ്വന്തം ആസ്തിയിലേക്ക് കൂട്ടിച്ചേര്‍ത്തത് 1.41 ലക്ഷം കോടി രൂപയാണ്. അഥവാ, ദിനംപ്രതി 449 കോടി രൂപ! ഈ വര്‍ഷത്തേത് അടക്കം അദാനിയുടെ മൊത്തം ആസ്തി 30.4 ബില്യണ്‍ ഡോളറാണ്. മുകേഷ് അംബാനിയുടേത് 75 ബില്യണ്‍ ഡോളറും. ബ്ലൂംബര്‍ഗ് സൂചിക പ്രകാരം ആഗോള തലത്തില്‍ അതിസമ്ബന്നരുടെ പട്ടികയില്‍ നാല്‍പ്പതാമതാണ് അദാനി. മുകേഷ് അംബാനി പത്താമതുമാണ്.