ഹാരി പറിച്ചെറിഞ്ഞാലും മേഗന്‍ പോകില്ല

0

ചുളുവില്‍ കിട്ടിയ സെലിബ്രിറ്റി പദവി കാത്തു സൂക്ഷിക്കാന്‍ എന്തും ചെയ്യും എന്നിട്ടും ആമണ്ടന്‍ അടിമ പുതിയ വെളിപ്പെടുത്തലുമായി കൊട്ടാരം ഗ്രന്ഥകാരന്‍ ഹാരി രാജകുമാരനിലൂടെ മേഗന്‍ മര്‍ക്കലിനു കിട്ടിയത് ആഗോള സെലിബ്രിറ്റി പദവി. അതുകൊണ്ടുതന്നെ മേഗന്‍ ഹാരിയെ കടിച്ചുതൂങ്ങിക്കിടക്കും. രാജകൊട്ടാരത്തെ കുറിച്ച്‌ എഴുതുന്ന മുതിര്‍ന്ന എഴുത്തുകാരനും മജസ്റ്റി മാസികയുടെ എഡിറ്ററുമായ ഇന്‍ഗ്രിഡ് സെവാര്‍ഡിന്റേതാണ് ഈ വെളിപ്പെടുത്തലുകള്‍. തന്റെ പുതിയ പുസ്തകമായ ”ഫിലിപ്പ് രാജകുമാരന്‍; ഈ നൂറ്റാണ്ടിന്റെ മനുഷ്യന്‍: എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു ഇവര്‍ ഈ അഭിപ്രായം തുറന്നു പറഞ്ഞത്.2016 ജൂലായില്‍ അവിചാരിതമായി ഹാരിയെ കണ്ടുമുട്ടുമ്ബോള്‍ തന്നെ ഒരു നടി എന്ന നിലയില്‍ അമേരിക്കയില്‍ അറിയപ്പെടുന്ന വ്യക്തിയായിരുന്നു മേഗന്‍ മാര്‍ക്കല്‍. ജനപ്രീതി നേടിയ സീരിയലിലെ റേച്ചല്‍ സേയ്ന്‍ എന്ന കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെട്ടിരുന്ന അവര്‍ക്ക് പക്ഷെ അമേരിക്കയ്ക്ക് പുറത്ത്, ആഗോളാടിസ്ഥാനത്തില്‍ പ്രശസ്തി നേടിക്കൊടുത്തത് ഹാരി രാജകുമാരനുമായി ഡേറ്റിങ് ആരംഭിച്ചതിനു ശേഷമാണ്.എന്നാല്‍, ഹാരിയെ മേഗന്‍ പൂര്‍ണ്ണമായും മയക്കി എടുത്തിരിക്കുകയാണ്. അവര്‍ക്കൊപ്പം ഹാരി ഭൂമിയുടെ അറ്റം വരെയും പോകും എന്നാണ് താന്‍ വിചാരിക്കുന്നതെന്നും അവര്‍ പറയുന്നു. രാജകീയതയുടെ മുഖമായി അവര്‍ ഹാരിയെ കൂടെക്കൊണ്ടു നടക്കുകയാണെന്നും അവര്‍ പറഞ്ഞു. ഹാരി ഇല്ലെങ്കില്‍, വെറുമൊരു നടി മാത്രമാണ് മേഗന്‍. അതുകൊണ്ടുതന്നെ, ഹാരിയെ വിടാതെ പിന്തുടരുക മാത്രമാണ്, സെലിബ്രിറ്റി സ്റ്റാറ്റസ് നിലനിര്‍ത്താന്‍ മേഗനുള്ള ഒരേയൊരു വഴി. അവര്‍ കൂട്ടിച്ചേര്‍ത്തു.എന്നാല്‍ ഇക്കാര്യം മനസ്സിലാക്കാന്‍ ഹാരിക്കായില്ല. അതയ്ക്കും വേഗത്തിലായിരുന്നു മേഗന്‍ പിടിമുറുക്കിയത്. അതിന്റെ ഫലമായി രാജകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ എന്ന നിലയിലുള്ള ചുമതലകളില്‍ നിന്നും കഴിഞ്ഞ ജനുവരിയില്‍ ഹാരിയും മേഗനും ഒഴിഞ്ഞത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. എന്നാല്‍, അവര്‍ സാമ്ബത്തികമായി സ്വതന്ത്രരാകാനുള്ള തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.ഇതിനെ തുടര്‍ന്ന് അമേരിക്കയിലേക്ക് മാറിയ ഇവര്‍ ഈയിടെ നെറ്റ്ഫ്ളിക്സുമായി ഫിലിം നിര്‍മ്മാണ കരാറില്‍ ഒപ്പുവയ്ക്കുകയും ചെയ്തിട്ടുണ്ട്. മേഗന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ചുകൊടുക്കാന്‍ ഹാരി തത്രപ്പെടുകയാണെന്നാണ് സെവാര്‍ഡ് പറയുന്നത്.

You might also like

Leave A Reply

Your email address will not be published.