ഹാപ്പി ബര്‍ത്ത് ഡേ ഉലക നായകന്‍

0

ഇ​ന്ത്യ​ന്‍​ ​സി​നി​മ​യു​ടെ​ ​ദ​ശാ​വ​താ​രം ​ക​മ​ല​ഹാ​സ​ന്‍​ .​ ​ന​ട​നാ​യും​ ​സം​വി​ധാ​യ​ക​നാ​യും​ ​ഗാ​യ​ക​നാ​യും​ ​നി​ര്‍​മ്മാ​താ​വാ​യും​ ​കൊ​റി​യോ​ഗ്രാ​ഫ​റാ​യു​മെ​ല്ലാം​ ​അ​ദ്ദേ​ഹം​ ​മിന്നിത്തിളങ്ങിയിട്ടുണ്ട്.​ ​സ്‌​നേ​ഹ​ത്തോ​ടെയും ആദരവോടെയും​ ​ഈ​ ​ന​ട​നെ​ ​ഇ​ന്ത്യ​ന്‍​ ​പ്രേ​ക്ഷ​ക​ര്‍​ ​’​’​ഉ​ല​ക​ ​നാ​യ​ക​നെ””ന്ന് ​വി​ളി​ക്കുന്നു .1960​ ​ല്‍​ ​ക​ള​ത്തൂ​ര്‍​ ​ക​ണ്ണ​മ്മ​യി​ലൂ​ടെ​ ​ബാ​ല​താ​ര​മാ​യി​ ​സെ​ല്ലു​ലോ​യ്ഡി​ന് ​മു​ന്നി​ലെ​ത്തിയെ കമലഹാസന്‍ ,​ ​ആ​ദ്യ​ ​ചി​ത്ര​ത്തി​ല്‍​ ​ത​ന്നെ​ ​ദേ​ശീ​യ​ ​അം​ഗീ​കാ​രം കരസ്ഥമാക്കി.​ ​വളരുന്നതിനനുസരിച്ച്‌ ​വെ​ള്ളി​ത്തി​ര​യി​ല്‍​ ​വൈ​വി​ധ്യ​ങ്ങ​ള്‍​ ​തീ​ര്‍​ത്തു.​ ​തെ​ന്നി​ന്ത്യ​ന്‍​ ​സി​നി​മ​യി​ല്‍​ ​തു​ട​ങ്ങി​ ​ഇ​ന്ത്യ​ന്‍​ ​സി​നി​മ​യു​ടെ​ ​സ​ജീ​വ​ഭാ​ഗ​മാ​യി​ ​പറന്നുയര്‍ന്നു.​ ​പ്ര​തി​ഭ​യും​ ​വൈ​വി​ധ്യ​വും​ ​ത​മ്മി​ലു​ള്ള​ ​മ​ത്സ​ര​മാ​ണ് ​ക​മ​ല്‍​ ​ഹാ​സ​ന്‍​ ​എ​ന്ന​ ​ന​ട​നി​ല്‍​ ​പ്രേ​ക്ഷ​ക​ര്‍​ക്ക് ​ദര്‍ശിക്കാന്‍ സാധിച്ചത്.​ ​പ്രാ​യ​ത്തെ​ ​പോ​ലും​ ​തോല്‍പ്പിച്ച്‌ ​ആ​ ​മ​ഹാ​ന​ട​ന്‍​ 66​ ​ലേ​ക്ക് ​കാലെടുത്തുവെക്കുന്നു.​ഇ​ന്നത്തെ ​ക​മ​ല്‍​ ​ഹാ​സ​ന്‍​ ​സി​നി​മ​ ​ന​ട​നെ​ന്ന​തി​ലു​പ​രി​ ​രാ​ഷ്ട്രി​യ​ക്കാ​ര​ന്‍​കൂ​ടി​യാ​ണ് അതിലുപരി നല്ല പൗരനും.​ ​ആ​ ​യാ​ത്ര​യി​ല്‍​ ​ഒ​ട്ടും​ ​ക്ഷീ​ണ​വും​ ​മ​ങ്ങ​ലും​ ​കലരാതെ​ ​വിജയിച്ച്‌ മുന്നേറുന്നു. ആ​ദ്യ​ ​ചി​ത്രം​ ​”ക​ള​ത്തൂ​ര്‍​ ​ക​ണ്ണ​മ്മ​യി​ല്‍”​ ​ജെ​മി​നി​ ​ഗ​ണേ​ശ​നൊ​പ്പ​വും​ ​സാ​വി​ത്രി​യ്‌​ക്കൊ​പ്പ​വും​ ​അ​ഭി​ന​യ​ത്തി​ന്റെ​ ​ഹ​രി​ശ്രീ​ ​കു​റി​ച്ച​ ​ആ​ ​ബാ​ല​താ​ര​ത്തി​ന് ​ത​ന്റെ​ ​അ​ഭി​ന​യ​ ​ജീ​വി​തം പൂര്‍ണമായും​ ​ആ​ത്മ​സ​മ​ര്‍​പ്പ​ണ​മാ​ണ്.​1975​ ​ല്‍​ ​കെ​ ​ബാ​ല​ച​ന്ദ​ര്‍​ ​സം​വി​ധാ​നം​ ​നിര്‍വഹിച്ച​ ​അ​പൂ​ര്‍​വ​ ​രം​ഗ​ങ്ങ​ളാ​ണ് ​ക​മ​ല്‍​ ​ഹ​സ​ന്‍​ ​നാ​യ​ക​നാ​യ​ ​ആ​ദ്യ​ സിനിമ.​ ​തുരഞ്ഞെടുക്കുന്ന​ ​ഓ​രോ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളും​ ​വെ​ല്ലു​വി​ളി​ ​നി​റ​ഞ്ഞ​താ​യി​രി​ക്കാന്‍ ​ക​മ​ല്‍​ ​ഹാ​സ​ന്‍ ശ്രദ്ധിക്കാറുണ്ട്​ ​.​ ​വൈ​വി​ധ്യ​ങ്ങ​ളാ​യ​ ​ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ ​ക​മ​ലി​ന് എന്നും ​ല​ഹ​രി​യാ​യി​രു​ന്നു.​ ​ക​ഥാ​പാ​ത്ര​ത്തി​ന് ​വേ​ണ്ടി​ ​എ​ന്ത് ​ത്യാ​ഗ​വും​ ​ചെ​യ്യാ​ന്‍​ ​പൂര്‍ണ്ണ മനസുള്ള മഹാപ്രതിഭ.​ ​ത​നി​ക്ക് ​സാ​ഹ​സി​ക​ത​ ​നി​റ​ഞ്ഞ​ ​ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ ​വേ​ണ​മെ​ന്ന് ​തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ളോ​ട് ​ഡി​മാ​ന്‍​ഡ് ​ചെ​യ്യു​ന്ന ഒരേഒരു​ ​ന​ട​ന്‍.​ ​ബാ​ല​ച​ന്ദ​ര്‍​-​ക​മ​ല്‍​ ​കൂ​ട്ടു​കെ​ട്ടി​ല്‍ വന്ന ഉ​ണ​ര്‍​ച്ചി​ക​ള്‍,​അ​വ​ള്‍​ ​ഒ​രു​ ​തു​ട​ര്‍​ ​ക​ഥ,​ ​നി​നൈ​ത്താ​ലെ​ ​ഇ​നി​ക്കും,​ ​വ​രു​മ​യി​ന്‍​ ​നി​റം​ ​ചു​വ​പ്പ് ​മു​ത​ല്‍​ ​ഹി​ന്ദി​യി​ല്‍​ ​ഏ​ക് ​ദൂ​ജെ​ ​കേ​ലി​യെ​ ​വ​രെ​ ​വന്‍ വിജയം. ​ത​മി​ഴ​ക​ത്ത് ​മാ​ത്രം​ ​ന​ട​നാ​യി​ ​ഇ​രി​ക്കു​ന്ന​തി​ല്‍​ ​ക​മ​ല്‍​ ​താല്പര്യപ്പെട്ടില്ല.​ തെ​ലു​ങ്കി​ലും​ ​ക​ന്ന​ട​യി​ലും​ ​മ​ല​യാ​ള​ത്തി​ലും​ ​ഹി​ന്ദി​യി​ലും​ എന്നുവേണ്ട​ ​ഇ​ന്ത്യ​യി​ല്‍ മൊത്തമായും​ ​നി​റ​ഞ്ഞു​ ​നി​ന്നു​ ​ഈ​ ​മ​ഹാ​ന​ട​ന്റെ​ ​അ​ഭി​ന​യ​ ​പ്രതിഭ.​ ഏ​ത് ​ഭാ​ഷ​യി​ലാ​ണെ​ങ്കി​ലും​ ​അ​വി​ടു​ത്തെ​ ​സൂ​പ്പ​ര്‍​ഹി​റ്റ് ​താ​ര​ങ്ങ​ള്‍​ക്കൊ​പ്പം​ ​ക​മ​ല്‍​ ​ചേര്‍ന്നു നിന്നു.​ ​വി​ഷ്ണു​ ​വി​ജ​യം​ ,​ ​ക​ന്യാ​കു​മാ​രി,​ ​ഞാ​ന്‍​ ​നി​ന്നെ​ ​പ്രേ​മി​ക്കു​ന്നു,​ ​തി​രു​വോ​ണം,​മ​ദ​നോ​ത്സ​വം,​ആ​ശീ​ര്‍​വാ​ദം,​ ​ഈ​റ്റ,​അ​ലാ​വു​ദ്ദീ​നും​ ​അ​ത്ഭു​ത​വി​ള​ക്കും​ ​എന്നിങ്ങനെ ​ ​മ​ല​യാ​ള​ത്തി​ലും​ ​ക​മ​ല്‍​ ​പ്രി​യ​ങ്ക​ര​നാ​യ​ ​ന​ട​നാ​യി​ ​മാ​റി. ഹി​ന്ദി​യി​ല്‍​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ച്ച​ ​ഏ​ക് ​ദൂ​ജെ​ ​കേ​ലി​യെ​ വന്‍ വിജയം നേടി. ഭാ​ര​തി​രാ​ജ​യു​ടെ​ ​പ​തി​നാ​റ് ​വ​യ​തി​നി​ലെ​ ​ച​പ്പാ​ണി​ ​മു​ത​ല്‍​ ​അ​വ്വൈ​ ​ഷ​ണ്‍​മു​ഖി​യി​ലെ​ ​സ്ത്രീ​ ​ക​ഥാ​പാ​ത്രം​ ​അ​ട​ക്കം എല്ലാം തന്നെ​ ​വ്യ​ത്യ​സ്ഥ​മാ​യ​ ​ ​വേ​ഷ​ങ്ങ​ളായിരുന്നു.​​ഇ​തി​നി​ട​യി​ല്‍​ ​മി​ക​ച്ച​ ​ന​ട​നു​ള്ള​ദേ​ശീ​യ​ ​അം​ഗീ​കാ​രം​ ​പ​ല​ത​വ​ണ​ ​ക​മ​ലി​നെ​ ​തിരഞ്ഞെത്തി.​ ​മൂ​ണ്ട്രാം​ ​പി​റൈ​ ​(​ ​മൂ​ന്നാം​ ​പി​റ​ ​)​ ​നാ​യ​ക​ന്‍​ ,​തേ​വ​ര്‍​മ​ക​ന്‍​ ,​ഇ​ന്ത്യ​ന്‍​ ,​ഗു​ണ​ ,​മൈ​ക്കി​ള്‍​ ​മ​ദ​ന​ ​കാ​മ​രാ​ജ​ന്‍,​ ​ഹാ​ ​റം​ ​എന്നിങ്ങനെ ഉള്ള​ ​സിനിമ​ക​ള്‍​ ​വന്‍വിജയം നേടി​.​ 1990​ല്‍​ ​ഇ​ന്ത്യ​ന്‍​ ​സി​നി​മാ​ ​ലോ​ക​ത്തി​നു​ ​ക​മ​ല്‍​ഹാ​സ​ന്‍​ ​ന​ല്‍​കി​യ​ ​സം​ഭാ​വ​ന​ക​ളെ​ ​മു​ന്‍​നി​ര്‍​ത്തി​ ​രാ​ജ്യം​ ​പ​ത്മ​ശ്രീ​ ​ബ​ഹു​മ​തി​ ​ന​ല്‍​കി​ ​ആ​ദ​രി​ക്കു​കയും ചെയ്തു .​ ​ഇപ്പോള്‍ ഇ​ന്ത്യ​ന്‍​ ​സി​നി​മ​യി​ല്‍​ 50​ ​വ​ര്‍​ഷം​ ​പൂ​ര്‍​ത്തി​യാ​ക്കി​യ​ ​അ​പൂ​ര്‍​വ്വം​ ​ക​ലാ​കാ​ര​ന്മാ​രി​ല്‍​ ​ഒ​രാ​ളാ​യി​ ​ക​മ​ല​ഹാ​സ​ന്‍​ ​തിളങ്ങുന്നു.​ വ്യക്തമായ നിലപാടില്‍ നടന്‍ എന്നതിലുപരി നല്ല മനുഷ്യന്‍ എന്ന് ഉറപ്പുപറയാവുന്ന താരം. ലോ​കേ​ഷ് ​ക​ന​ക​രാ​ജി​ന്റെ​ ​എ​വ​ന്‍​ ​എ​ന്‍​ട്ര് ​നി​നൈ​ത്താ​ല്‍​ ​എ​ന്ന​ ​ചി​ത്ര​മാ​ണ് ​ക​മ​ല്‍​ ​ഇ​നി​ ​ചെ​യ്യാ​നുള്ള സിനിമ.

You might also like

Leave A Reply

Your email address will not be published.