20.12.2020 ൽ നടന്ന വിശ്വകർമ്മ കൾച്ചർ സെന്ററിന്റെ 17 ആം വാർഷികം പി & റ്റി ഹാൾ പുളിമൂട് വച്ച് 11 മണിക്ക് സഹകരണമന്ത്രി ശ്രീ. കടകംപ്പള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം നിർവഹിച്ചു.
ഇന്ന് ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ജനങ്ങൾക്കുവേണ്ടി സർക്കാർ ചെയ്ത പ്രവർത്തനങ്ങളെക്കുറിച്ചും മന്ത്രി സംസാരിച്ചു. തുടർന്ന് സദ്ഗുരു സ്വാമിനി ചന്ദ്രാനന്ദമായി, ബി. എസ്. ശ്യാംകുമാർ, ജെ. ഹരീഷ് കുമാർ, ആർ. എസ്. ബാബു തുടങ്ങിയവരെ ആദരിക്കുകയും ചെയ്തു. അധ്യക്ഷൻ ജയദേവൻ,സ്വാഗതം നെയ്യാറ്റിൻകര ശ്രീനി, മുഖ്യപ്രഭാഷണം ആറ്റിങ്ങൽ വിജയകുമാർ.