വാഹനങ്ങള്‍ ചീറിപ്പായുന്ന ശൈഖ്​ സായിദ്​ റോഡിലൂടെ ഈ മാസം 20ന്​ സൈക്കിളുകള്‍ സവാരി നടത്തും

0

 ദുബൈ ഫിറ്റ്​നസ്​ ചലഞ്ചി​െന്‍റ ഭാഗമായാണ്​ നഗരത്തിലെ ഏറ്റവും തിരക്കേറിയ രാജവീഥിയായ ശൈഖ് സായിദ് റോഡ് ​ൈസക്കിള്‍ യാത്രക്കാര്‍ക്കായി അനുവദിക്കുന്നത്​. ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടിവ്​ കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ്​ ഹംദാന്‍ ബിന്‍ മുഹമ്മദ്​ ബിന്‍ റാശിദ്​ ആല്‍ മക്​തൂമാണ്​ ഇക്കാര്യം അറിയിച്ചത്​.കുറഞ്ഞത് നാല് കിലോമീറ്ററെങ്കിലും സൈക്കിള്‍ ചവിട്ടാന്‍ കഴിയുന്ന സൈക്കിള്‍ ഉടമകള്‍ക്ക് പങ്കെടുക്കാം. www.dubairide.com എന്ന സൈറ്റില്‍ രജിസ്​റ്റര്‍ ചെയ്താല്‍ മതി. സ്വന്തം സൈക്കിളും ഹെല്‍​മറ്റും കൊണ്ടു​വരണം. കോവിഡ്​ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരിപാടി. ആദ്യമായാണ്​ ശൈഖ്​ സായിദ്​ റോഡ്​ സൈക്ലിങ്ങിനായി തുറന്നുകൊടുക്കുന്നത്​. 14 നിരകളുള്ള ഹൈവേയിലൂടെ ദുബൈ വേള്‍ഡ്​ ട്രേഡ്​ സെന്‍റര്‍, ഡൗണ്‍ ടൗണ്‍, ബിസിനസ്​ ബേ, ദുബൈ കനാല്‍ എന്നിവ താണ്ടിയാണ്​ യാത്ര.നഗരത്തെ സൈക്കിള്‍ സൗഹൃദമാക്കാനാണ്​ ദുബൈ സര്‍ക്കാറി​െന്‍റ ലക്ഷ്യമെന്നും ജനങ്ങളെ ഇതിലേക്ക്​ കൂടുതല്‍ ആകര്‍ഷിക്കാനുള്ള ശ്രമങ്ങളാണ്​ നടക്കുന്നതെന്നും ശൈഖ്​ ഹംദാന്‍ പറഞ്ഞു. സൈക്കിള്‍ വ്യാപകമാകുന്നതോടെ പരിസ്​ഥിതി സൗഹൃദ യാത്രയൊരുങ്ങും. യു.എ.ഇ വൈസ്​ പ്രസിഡന്‍റും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിന്‍ റാശിദ്​ ആല്‍ മക്​തൂമാണ്​ ഇക്കാര്യത്തില്‍ ഏറ്റവും വലിയ പ്രചോദനം. ശാരീരിക ക്ഷമത നിലനിര്‍ത്താനുള്ള നിങ്ങളുടെ യാത്രയില്‍ നാഴികക്കല്ലാകുന്ന പരിപാടിയിലേക്ക്​ എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നും ശൈഖ്​ ഹംദാന്‍ പറഞ്ഞു.

ഫിറ്റ്‌നസ് ചാലഞ്ച്​: ഔദ്യോഗിക മെഡിക്കല്‍ പങ്കാളിയായി ആസ്​റ്റര്‍

ദുബൈ: ദുബൈ ഫിറ്റ്​നസ്​ ചാലഞ്ചി​െന്‍റ ഔദ്യോഗിക ഹോസ്പിറ്റല്‍സ് & ക്ലിനിക്ക്‌സ് പങ്കാളിയായി ആസ്​റ്റര്‍ ഗ്രൂപ്പ്​. ഇതി​െന്‍റ ഭാഗമായി LiveBetterwithAster എന്ന ക്യാമ്ബയിന് തുടക്കമിട്ടു. ദുബൈ ഖുറാനിക് പാര്‍ക്കിലും കൈറ്റ് ബീച്ചിലും ഒരുക്കിയ ആസ്​റ്റര്‍ ഹോസ്പിറ്റലുകളുടെയും ക്ലിനിക്കുകളുടെയും ബൂത്തുകളില്‍ സൗജന്യ ഫിറ്റ്‌നസ് സെഷനുകളും സമ്മാനങ്ങളും ഒരുക്കിയിരിക്കുന്നു. വിദഗ്ധര്‍ നയിക്കുന്ന ഫിറ്റ്‌നെസ് സെഷനുകളിലൂടെയും ഹെല്‍ത്ത് ചെക്കപ്പുകളിലൂടെയും ദുബൈ നിവാസികള്‍ക്ക് ആരോഗ്യ അവബോധം നല്‍കും. ദുബൈ നിവാസികള്‍ക്ക് അവരുടെ സ്വന്തം ഫിറ്റ്നെസ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനൊപ്പം മത്സരങ്ങളില്‍ പങ്കെടുത്ത്​ ഗിഫ്റ്റ് ഹാമ്ബറുകളും വൗച്ചറുകളും നേടാന്‍ അവസരമുണ്ടാകും. ഇതോടൊപ്പം, ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 28 വരെ ഹെല്‍ത്ത് ചെക്കപ്പില്‍ പ്രത്യേക ഇളവുകള്‍ നേടാനാവും. ഡിസംബര്‍ 31വരെ യു.എ.ഇയിലെ ആസ്​റ്റര്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും ദുബൈ നിവാസികള്‍ക്ക് പ്രത്യേക ഇളവോടെ ഹെല്‍ത്ത് ചെക്കപ്പ് നടത്താനും അവസരം ലഭിക്കും.മേഖലയിലെ പ്രമുഖ ആരോഗ്യ സംരക്ഷണ ദാതാക്കളെന്ന നിലയില്‍ രാജ്യ നിവാസികളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനുള്ള ദീര്‍ഘകാല ലക്ഷ്യങ്ങളുമായി ദുബൈ ഫിറ്റ്‌നസ് ചലഞ്ചി​െന്‍റ ലക്ഷ്യങ്ങള്‍ ചേര്‍ന്നു നില്‍ക്കുന്നുവെന്ന് ആസ്​റ്റര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ്​ ക്ലിനിക്ക്‌സ് സി.ഇ.ഒ ഡോ. ഷെര്‍ബാസ് ബിച്ചു പറഞ്ഞു. ക്യാമ്ബയിനില്‍ പങ്കെടുക്കാന്‍ ആസ്​റ്റര്‍ ജീവനക്കാരെ പ്രേരിപ്പിക്കുന്നതിനായി നിരവധി ഉദ്യമങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. ‘ആസ്​റ്റര്‍ വെല്‍ ബിയിങ് പ്രോഗ്രാം’ എന്ന പേരില്‍ ഏഴ്​ രാജ്യങ്ങളിലായി 19,800ലധികം ജീവനക്കാര്‍ക്കിടയില്‍ ഫിറ്റ്‌നസ് പരിപാടിയും ആരംഭിച്ചിട്ടുണ്ട്​.

സൈക്ലിങ്​ രണ്ട്​ വിഭാഗമായി

രണ്ട്​ വിഭാഗമായി തരം തിരിച്ചായിരിക്കും സൈക്ലിങ്​ നടക്കുക. നാല്​ കിലോമീറ്റര്‍ ഫാമിലി റൈഡ്​, 14 കിലോമീറ്റര്‍ ഓപണ്‍ റൈഡ്​. അഞ്ച്​ വയസ്സിനു​ മുകളിലുള്ളവര്‍ക്ക്​ ഫാമിലി റൈഡില്‍ പ​ങ്കെടുക്കാം. ശൈഖ്​ മുഹമ്മദ്​ ബിന്‍ റാശിദ്​ ബോലെവാര്‍ദിന്​ സമീപമായിരിക്കും ഇവര്‍ക്കുള്ള റൂട്ട്​. ഫോ​ട്ടോ എടുക്കാന്‍ നിരവധി സാധ്യതകളുള്ള പ്രദേശമാണിത്​. 13 വയസസിനു​ മുകളിലുള്ളവര്‍ക്കാണ്​ 14 കിലോമീറ്റര്‍ റൈഡില്‍ പ​ങ്കെടുക്കാന്‍ അവസരം​. ഡൗണ്‍ ടൗണ്‍, ബിസിനസ്​ ബേ, ദുബൈ കനാല്‍, ശൈഖ്​ സായിദ്​ റോഡ്​ എന്നിവ വഴിയാണ്​ ഇവരുടെ യാത്ര.

You might also like

Leave A Reply

Your email address will not be published.