ബ്രസീലിയന്‍ സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നു – എന്നാല്‍ ആന്‍ഫീല്‍ഡ് വിട്ടുപോകാനുള്ള തിരക്കിലല്ല, തന്റെ 40 കളില്‍ കളിക്കാന്‍ കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.2024 വരെ ലിവര്‍പൂളുമായി കോണ്‍ട്രാക്റ്റ് അലിസന് ഉണ്ട്.ഇപ്പോഴത്തെ ഫോം തുടരുകയാണെങ്കില്‍ തീര്‍ച്ചയായും കോണ്‍ട്രാക്റ്റ് നേട്ടന്‍ ലിവര്‍പ്പൂള്‍ നിബന്ധിതര്‍ ആകും.എനിക്ക് ബ്രസീലിലേക്ക് മടങ്ങാനുള്ള ആഗ്രഹമുണ്ട്, പക്ഷേ അത് എപ്പോള്‍ സംഭവിക്കുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ.ഞാന്‍ വളരെ അധികം സ്നേഹിക്കുന്ന എന്റെ മുന്‍ ക്ലബ് ഇണ്ടാര്‍ മിലാനിലേക്ക് പോകാനും എനിക്കു ആഗ്രഹം ഉണ്ട്.അവിടം എനിക്കു വീടിന് തുല്യമാണ്.എങ്ങനെയും ദൈവം എനിക്ക് വേണ്ടി എന്തു കരുതുന്നൂവോ അത് പിന്തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’അദ്ദേഹം ഗ്ലോബല്‍ സ്പോര്‍ട്ട്സ് നടത്തിയ അഭിമുഘത്തില്‍ വെളിപ്പെടുത്തി.