യു.എസ്​ തെരഞ്ഞെടുപ്പിലെ ഇലക്​ടറല്‍ കോളജ്​ എന്ത്​?

0

യു.എസി​െന്‍റ വിധി ഇന്നറിയാം. ഡോണള്‍ഡ്​ ട്രംപോ ജോ ബൈഡനോ… എന്നാല്‍ രണ്ട​ുപേരുടെയും വിധി നിര്‍ണയി​ക്കു​േമ്ബാള്‍ ഉയര്‍ന്നുവരുന്ന വാക്കാണ്​ ഇലക്​ടറല്‍ കോളജ്​. അതെന്താണെന്ന്​ അറിയാം.ഓരോ അധിവര്‍ഷത്തിലെയും (Leap year) നവംബറിലെ ആദ്യ ചൊവ്വാഴ്ചയാണ് അമേരിക്കക്കാര്‍ തങ്ങളുടെ പ്രസിഡന്‍റ്​ ആരെന്ന് വിധിയെഴുതുന്നത്.അമേരിക്കന്‍ പ്രസിഡന്‍റിന്‍റേത് ഇന്‍ഡയറക്‌ട് തെരഞ്ഞടുപ്പാണെങ്കിലും പ്രായോഗിക തലത്തില്‍ എല്ലാ ജനങ്ങളും അതില്‍ ഭാഗഭാക്കാവുന്നുണ്ട്. അങ്ങനെ അത് ഡയറക്‌ട് ഇലക്ഷനായി മാറുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തുടങ്ങി ഇലക്ടറല്‍ കോളജ് അംഗങ്ങളുടെ തെരഞ്ഞടുപ്പു വരെയുള്ള പ്രക്രിയകളിലൂടെ ജനങ്ങള്‍ നേരിട്ടാണ് പ്രസിഡന്‍റാരെന്ന് വിധിയെഴുതുന്നത്.യു.എസ് ഭരണഘടനയില്‍ മൂന്നു ഘട്ടങ്ങളാണ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഇലക്ടറല്‍ കോളജിലെ അംഗങ്ങളുടെ തെരഞ്ഞെടുപ്പ്, ഇലക്ടറല്‍ കോളജ് അംഗങ്ങള്‍ ചേര്‍ന്നുള്ള പ്രസിഡന്‍റിന്‍റെ തെരെഞ്ഞടുപ്പ്, യു.എസ് കോണ്‍ഗ്രസ് അംഗങ്ങളുടെ സാന്നിധ്യത്തില്‍ ഇലക്ടറല്‍ കോളജ് അംഗങ്ങളുടെ വോട്ട് രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് തുറന്ന് പരിശോധിക്കല്‍ എന്നിവയാണവ.

ഇലക്​ടറല്‍ കോളജ്​ എന്താണ്​?

ഒാരോ സംസ്​ഥാനത്തുനിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഇലക്​ടറല്‍മാരാണ്​ യു.എസ്​ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുകയെന്ന്​ അറിയാം. മറ്റു തിരഞ്ഞെടുപ്പുകളില്‍ പ്രതിനിധികളെ ജനം നേരിട്ട്​ തെരഞ്ഞെടുക്കും. എന്നാല്‍ പ്രസിഡന്‍റ്​, വൈസ്​ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പുകളില്‍ ഓരോ സംസ്​ഥാനത്തുനിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഇലക്​ടറല്‍മാരാണ്​ വിധി നിര്‍ണയിക്കുക.ഓ​രോ സംസ്​ഥാനത്തിനും നിശ്ചിത എണ്ണം ഇലക്​ടറല്‍മാരെയാണ്​ ലഭിക്കുക. ഓരോ സ്​റ്റേറ്റില്‍നിന്നും തെരഞ്ഞെടുക്കപ്പെടുന്നവരെ മൊത്തം ഇലക്​ടറല്‍ കോളജ്​ എന്നുവിളിക്കും. 538 ഇലക്​ടറല്‍ വോട്ടുകള്‍ ചേരുന്നതാണ്​ ഇലക്​ടറല്‍ കോളജ്​. യു.എസിലെ 50 സംസ്​ഥാനങ്ങളിലെയും ഡിസ്​ട്രിക്​ട്​ ഓഫ്​ കൊളംബിയയിലെ മൂന്നു വോട്ടുകളുമടക്കമാണ്​ 538 ഇലക്​ടറല്‍ വോട്ടുകള്‍.

മാജിക്​ നമ്ബര്‍

270 എന്ന മാജിക്​ നമ്ബറിലാണ്​ യു.എസി​െന്‍റ വിധി. ജയിക്കാന്‍ 270 വോട്ടുകളാണ്​ ആവശ്യം.

സെനറ്റില്‍ നൂറുപേരും ജനപ്രതിനിധിസഭയില്‍ 435 പേരുമാണുള്ളത്. ഓരോ രാഷ്ട്രീയപാര്‍ട്ടിയും അവരുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയുടെ പ്രതിനിധിയായാണ് അവരുടെ ഇലക്ടറല്‍ കോളജ് സ്ഥാനാര്‍ഥിയെ സംസ്ഥാനങ്ങളില്‍ അതിന് നിശ്ചയിച്ചിട്ടുള്ള മണ്ഡലങ്ങളില്‍ മത്സരിപ്പിക്കുന്നത്.നവംബര്‍ മൂന്നിലെ പ്രധാന തെരഞ്ഞെടുപ്പ്​ ദിവസത്തിന്​ മുന്നോടിയായി ചില സ്​റ്റേറ്റുകളില്‍ പോളിങ്​ ബൂത്തുകളൊരുക്കി വോട്ടിന്​ അവസരമൊരുക്കിയിരുന്നു.ഇന്ത്യയടക്കം ഇലക്​ട്രോണിക്​ വോട്ടിങ്​ മെഷീനിലേക്ക്​ മാറിയെങ്കിലും യു.എസില്‍ ഇപ്പോഴും ബാലറ്റ്​ സംവിധാനമാണ്​. പോസ്​റ്റല്‍ വോട്ട്​ സൗകര്യവും ലഭ്യമാണ്​.ഓരോ സ്​റ്റേറ്റിലും വിജയിക്കുന്ന ഇലക്​ടറല്‍ പ്രതിനിധികള്‍ അവരുടെ പ്രസിഡന്‍റ്​ സ്​ഥാനാര്‍ഥിക്ക്​ ഡിസംബര്‍ 14ന്​ വോട്ട്​ ചെയ്യും. എന്നാല്‍ ഇലക്​ടറല്‍ കോളജി​െന്‍റ അടിസ്​ഥാനത്തില്‍ വിജയി ആരാണെന്ന്​ നേരത്തേ അറിയാനാകും.യു.എസ്​ കോണ്‍ഗ്രസിലെ ജനപ്രതിനിധി സഭയും സെനറ്റും ചേര്‍ന്ന്​ ജനുവരി ആറിന്​ ഉച്ച ഒന്നിന്​ സംയുക്ത സമ്മേളനം നടത്തി ഇലക്​ടറല്‍ വോട്ടുകള്‍ എണ്ണി പ്രസിഡന്‍റിനെ പ്രഖ്യാപിക്കും.​ പുതിയ പ്രസിഡന്‍റ്​ ജനുവരി 20ന്​ അധികാരമേല്‍ക്കും.നിലവിലെ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപാണ്​ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്​ഥാനാര്‍ഥി. ഡെമോക്രാറ്റുകളുടെ പ്രസിഡന്‍റ്​ സ്​ഥാനാര്‍ഥി ജോ ബൈഡനും. മൈക്ക്​ പെന്‍സ്​ ആണ്​ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വൈസ്​ പ്രസിഡന്‍റ്​ സ്​ഥാനാര്‍ഥി. ഡെമോക്രാറ്റി​േന്‍റത്​ ഇന്ത്യന്‍ വംശജ കമല ഹാരിസും.

You might also like

Leave A Reply

Your email address will not be published.