മൂന്ന് സെറ്റ് പോരാട്ടത്തില്‍ ഓസ്ട്രിയയുടെ ഡൊമിനിക് തീമിനെ മറികടന്ന് റഷ്യയുടെ ഡാനില്‍ മെദ്വദേവിന് ലണ്ടന്‍ മാസ്റ്റേഴ്സ് എടിപി ഫൈനല്‍സ് കിരീടം

0

രണ്ട് മണിക്കൂര്‍ 43 മിനുട്ട് നീണ്ട പോരാട്ടത്തിന് ശേഷം ആണ് നിറ്റോ എടിപി ഫൈനല്‍സിന്റെ കിരീടം ഡാനില്‍ സ്വന്തമാക്കിയത്.ആദ്യ സെറ്റില്‍ 4-6ന് പിന്നില്‍ പോയ താരം അടുത്ത സെറ്റ് 7-6(2) എന്ന സ്കോറിന് കടുത്ത പോരാട്ടത്തിന് ശേഷം സ്വന്തമാക്കുകയായിരുന്നു. അവസാന സെറ്റില്‍ 6-4ന്റെ വിജയം താരത്തെ കിരീടത്തിന് അര്‍ഹനാക്കി. ലോക റാങ്കിംഗില്‍ ആദ്യ മൂന്ന് സ്ഥാനക്കാരെയും മെദ്വദേവ് ഈ ടൂര്‍ണ്ണമെന്റില്‍ കീഴടക്കുകയായിരുന്നു.അഞ്ച് തവണ ചാമ്ബ്യനായ നൊവാക് ജോക്കോവിച്ച്‌, ലോക രണ്ടാം നമ്ബര്‍ താരം റാഫേല്‍ നദാല്‍ എന്നിവരെ കീഴടക്കിയാണ് ഡാനില്‍ ഫൈനലിലേക്ക് എത്തിയത്.

You might also like

Leave A Reply

Your email address will not be published.