ഫുഡ് പാക്കിങ് രംഗത്തെ പ്രമുഖ കമ്ബനിയായ ഹോട്ട്പാക്കിെന്റ ബഹ്റൈനിലെ നാലാമത്തെ സെയില്‍ സെന്റര്‍ മുഹറഖില്‍ പ്രവര്‍ത്തനമാരംഭിച്ചു
മനാമ: മുഹറഖ് അല്‍ ഹിലാല്‍ ഹോസ്പിറ്റലിന് സമീപം വിപുലമായി സജ്ജീകരിച്ച ഷോറൂമിെന്റ ഉദ്ഘാടനം ഷൗക്കത്ത് അലി അല്‍ദീന്‍ മുറാദ് ബക്ഷിെന്റ സാന്നിധ്യത്തില്‍ മുഹറഖ് ജംഇയ്യത്തുല്‍ ഇസ്ലാഹ് മസ്ജിദ് ഇമാം ശൈഖ് മഹ്ഫൂദ് ഖെയ്ദ് അഹ്മദ് അല്‍ റയാഷി നിര്‍വഹിച്ചു. ഹോട്ട് പാക്ക് ഗ്രൂപ്പിെന്റ ആഗോളാടിസ്ഥാനത്തിലുള്ള 30ാമത് സെയില്‍ സെന്ററാണ് മുഹറഖില്‍ ആരംഭിച്ചത്. പേപ്പര്‍, വുഡന്‍, പ്ലാസ്റ്റിക്, ഫോം, അലൂമിനിയം, ബയോ ഡീഗ്രേഡബ്ള്‍ മെറ്റീരിയലുകളില്‍ നിര്‍മിച്ച ഉല്പന്നങ്ങളുടെ അതിവിപുലമായ ശേഖരം പുതിയ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്.ഉദ്ഘാടന ചടങ്ങില്‍ ബഹ്റൈന്‍ ജനറല്‍ മാനേജര്‍ ബഷീര്‍ വലിയകത്ത്, ഒാപറേഷന് മാനേജര്‍ എം.എം. മനാഫ്, റീെട്ടയില്‍ ഡിവിഷന് സെയില്‍സ് മാനേജര്‍ റിസാലുദ്ദീന്‍, റീെട്ടയില്‍ ഷോപ് ആന്‍ഡ് ഇ-കൊമേഴ്സ് ഇന്‍ ചാര്‍ജ് മുഹമ്മദ് നിയാസ് തുടങ്ങിയവര്‍ പെങ്കടുത്തു.