ഇന്ന് വൈക്കീട്ട് ഇന്ത്യന്‍ സമയം ആറ് മണിക്ക് ആണ് ഇരുവരും തമ്മില്‍ ഉള്ള മല്‍സരം.ഒന്‍പത് മല്‍സരങ്ങളില്‍ നിന്നും നാല് വിജയവും മൂന്ന് സമനിലയും ഒരു തോല്‍വിയുമായി അവര്‍ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.ന്യൂകാസില്‍ യുണൈറ്റഡ് ആണെങ്കില്‍ പതിനൊന്നു പോയിന്‍റുകളുമായി പതിമൂന്നാം സ്ഥാനത്താണ്.രണ്ടു സമനില നേടി ആരാധകരുടെ നെറ്റി ചുളിച്ച ആഹേ ചെല്‍സി രണ്ടു തുടര്‍ വിജയങ്ങള്‍ നേടി ചെല്‍സി വീണ്ടും പ്രീമിയര്‍ ലീഗ് റണ്ണില്‍ തങ്ങള്‍ ഇപ്പോഴും സജീവസാനിധ്യം ആണെന്ന് തെളിയിച്ചു.ഒരുപാട് പഴി കേട്ട ചെല്‍സി ഡിഫന്‍സ് കഴിഞ്ഞ ആറ് മല്‍സരങ്ങളില്‍ ഒരു ഗോള്‍ മാത്രമാണ് വഴഞ്ഞിയത് എന്നതും ലംപാര്‍ഡിന്‍റെ കഴിവിനെ എടുത്തുകാണിക്കുന്നു.