ജോ ബൈഡന്റെ ഭാര്യ ജില്‍ ബൈഡന്റെ പോളിസി ഡയറക്ടറായി ഇന്ത്യന്‍ വംശജയെ നിയമിച്ചു

0

ഇന്തോ-യുഎസ് വംശജ മാലാ അഡിഗയെയാണ് പ്രഥമ വനിതയുടെ പോളിസി ഡയറക്ടറായി നിയമിച്ചത്. ജില്‍ ബൈഡന്റെ മുതിര്‍ന്ന ഉപദേശകയായിരുന്നു മാല.കമല ഹാരിസിന്റെ പ്രചാരണ നയ ഉപദേശക പദവിയും മാല വഹിച്ചിരുന്നു. ബൈഡന്‍ ഫൗണ്ടേഷനിലെ ഉന്നത വിദ്യാഭ്യാസ- സൈനിക- കുടുംബ ഡയറക്ടറായിരുന്നു അവര്‍. ജോ ബൈഡനുമായുള്ള അടുത്ത ബന്ധമാണ് ഇത്ര വലിയൊരു പദവിയിലേക്ക് അവരെ എത്തിച്ചത്.ഒബാമ ഭരണകൂടത്തിലും ഇവര്‍ക്ക് നിര്‍ണായക പദവിയുണ്ടായിരുന്നു. അക്കാദമിക്‌സ് പ്രോഗ്രാമിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു അവര്‍. ബ്യൂറോ ഓഫ് എജുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചര്‍ അഫയേഴ്‌സിന് കീഴിലാണ് ഇത് വരുന്നത്. ഗ്ലോബല്‍ വുമണ്‍സ് ഇഷ്യൂസിലെ സ്‌റ്റേറ്റ് സെക്രട്ടറിയായും സീനിയര്‍ അഡൈ്വസറായും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇല്ലിനോയി നിവാസിയാണ് അവര്‍. മിനസോട്ട യൂണിവേഴ്‌സിറ്റിയുടെ ഭാഗമായ ഗ്രിന്നല്‍ കോളേജില്‍ നിന്നാണ് അഡിഗ ബിരുദമെടുത്തത്. പ്രമുഖ അഭിഭാഷക കൂടിയാണ് അവര്‍. ഷിക്കാഗോയിലെ നിയമ കമ്ബനിയില്‍ അവര്‍ മുമ്ബ് പ്രവര്‍ത്തിച്ചിരുന്നു.അതിന് ശേഷമാണ് ബരാക് ഒബാമയുടെ കാംപയിനിന്റെ ഭാഗമായി മാറുന്നത്.അസോസിയേറ്റ് അറ്റോര്‍ണര്‍ ജനറലിന്റെ കൗണ്‍സലായിട്ടാണ് ഒബാമ ഭരണകൂടത്തില്‍ മാല അഡിഗ പ്രവര്‍ത്തനം ആരംഭിച്ചത്. വൈറ്റ് ഹൗസിലെ സീനിയര്‍ സ്റ്റാഫുകളെ നിയമിച്ച കാര്യം ജോ ബൈഡന്‍ പുറത്തുവിട്ടിരുന്നു. ഇതിനിടയിലാണ് മാലയുടെ നിയമനത്തെ കുറിച്ചും വ്യക്തമാക്കിയത്. വൈറ്റ് ഹൗസ് ഓഫിസ് ഡയറക്ടറായി കാത്തി റസ്സലിനെയാണ് ബൈഡന്‍ നിയിച്ചത്. വൈറ്റ് ഹൗസ് ലെജിസ്ലേറ്റീവ് അഫയേഴ്‌സ് ഡയറക്ടറായി ലൂയിസ ടെറെലിനയെയും നിയമിച്ചിട്ടുണ്ട്.

You might also like

Leave A Reply

Your email address will not be published.