ജീവിതത്തിെല ഏറ്റവും വലിയ ഭാഗ്യമായിരുന്നു മറഡോണയെന്ന ഫുട്ബാള്‍ ദൈവത്തെ കാണാനും അദ്ദേഹത്തോടൊപ്പം ചേര്ന്നുനില്ക്കാനും ആ കൈകളില്‍ സ്പര്‍ശിക്കാനും സാധിച്ചത്
ഞാനൊക്കെ ഫുട്ബാള്‍ തട്ടിത്തുടങ്ങിയതുതന്നെ മറഡോണയെപ്പോലെ കളിക്കാനായിരുന്നു. പക്ഷേ, ഫുട്ബാളില്‍ ദൈവം ഒന്നേയുള്ളൂവെന്ന് മനസ്സിലാക്കാന്‍ അധികകാലം വേണ്ടിവന്നില്ല.മറഡോണ കണ്ണൂരില്‍ വരുന്നുണ്ടെന്ന് അറിഞ്ഞ് ബോബി ചെമ്മണ്ണൂരിെന്റ ക്ഷണം അനുസരിച്ചാണ് ഞാനും ജിമ്മി ജോര്‍ജിെന്റ സഹോദരന് ജോസ് ജോര്‍ജും കണ്ണൂരിലെത്തുന്നത്. അദ്ദേഹത്തെ ഒന്ന് അടുത്തു കാണാനും പറ്റുമെങ്കില്‍ ഫോട്ടോയെടുക്കണമെന്നുമുള്ള ഉദ്ദേശ്യത്തോടെ പരിപാടിക്ക് തലേദിവസം തന്നെ കണ്ണൂരിലെ ബ്ലൂ നൈല്‍ ഹോട്ടലിലെത്തി.എങ്ങും ശക്തമായ സുരക്ഷ. അദ്ദേഹത്തിെന്റ പി.എയെ ആഗ്രഹം അറിയിച്ചു. അങ്ങനെയൊന്നും അദ്ദേഹം ആര്‍ക്കും മുഖം തരില്ലെന്ന് മറുപടി. ‘എല്ലാത്തിനും അദ്ദേഹത്തിെനാരു മൂഡുണ്ട്. നിങ്ങള്‍ക്ക് ഭാഗ്യമുണ്ടേല്‍ നടക്കും. ചോദിച്ചുനോക്കെട്ട’… പി.എ അറിയിച്ചു. പിന്നെയൊരു പ്രാര്ഥനയായിരുന്നു. ഒപ്പം വല്ലാത്തൊരു നെഞ്ചിടിപ്പും.കാണാന്‍ അദ്ദേഹം സമ്മതമറിയിച്ചെന്നറിഞ്ഞപ്പോള് സത്യം പറയട്ടേ, ഇന്ത്യന്‍ ടീമിലേക്ക് സെലക്ഷന് കിട്ടിയിട്ടുപോലും ഞാന്‍ ഇത്രയും സന്തോഷിച്ചുകാണില്ല. മുറിയുടെ വാതില്‍ തുറന്ന് ഞങ്ങള്‍ അകത്തേക്ക് കയറി; പേടിയോടെ. ദേ സാക്ഷാല്‍ ഡീഗോ മറഡോണ… അതും എെന്റ മുന്നില്‍. പോര്‍ച്ചുഗീസ് ഭാഷയായിരുന്നു അദ്ദേഹത്തിെന്റത്. ട്രാന്സ്ലേറ്റര് വഴി അദ്ദേഹം ഞങ്ങളെ പരിചയപ്പെട്ടു.ദൈവത്തിെന്റ കൈകള്‍കൊണ്ട് ഞങ്ങള്‍ക്ക് ഹസ്തദാനം നല്കി. എന്തൊരു തണുപ്പായിരുന്നു ആ വിരലുകള്‍ക്ക്. മാന്ത്രികത ഒളിപ്പിച്ച ആ കാലുകളെ ഞാന്‍ കൊതിയോടെ നോക്കി. പ്രായം തളര്‍ത്താത്ത ആ കണ്ണുകളില്‍ ഫുട്ബാളിനോടുള്ള ആവേശം എന്നെ അതിശയപ്പെടുത്തി.ഒരു ഫോട്ടോ എടുത്തോട്ടെയെന്ന് ചോദിച്ചപ്പോള്‍ ആവേശപൂര്‍വം കൈപ്പിടിച്ച് ഒപ്പം നിര്‍ത്തി ഫോട്ടോക്ക് പോസ് ചെയ്തു. എെന്റ ജീവിതത്തിലെ ഏറ്റവും നല്ല ഫോട്ടോ. തണുത്ത് വിറക്കുന്ന 309ാം നമ്ബര്‍ എ.സി റൂമില്‍ ഞാന്‍ അപ്പോഴേക്കും വിയര്‍ത്തുകുളിച്ചിരുന്നു. ഫോട്ടോയില്‍ ശ്രദ്ധിച്ചുനോക്കിയാല്‍ ഞാന്‍ നിന്ന് വിയര്‍ക്കുന്നത് കാണാം.അദ്ദേഹവുമായി ചെലവഴിച്ച ആ 10 മിനിറ്റ് ഒരിക്കലും മറക്കില്ല. അടുത്തദിവസം മറഡോണ സ്റ്റേജില്‍ നടത്തിയ പ്രകടനം ഇപ്പോഴും കണ്മുന്നില് മായാതെ നില്‍പ്പുണ്ട്. എന്നെപ്പോലെ കേരളത്തിലെ ലക്ഷക്കണക്കിന് ഫുട്ബാള്‍ പ്രേമികളുടെ ഹൃദയത്തില്‍ മറഡോണക്ക് മരണമില്ല, ആ ടച്ചുകള്ക്കും.