ഏഴ് വര്‍ഷത്തെ വിലക്കിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു

0

കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രസിഡന്റ്സ് കപ്പ് ടി20യിലാണ് ശ്രീശാന്ത് കളിക്കുക. ടൈഗേഴ്സ് ടീമില്‍ കളിച്ചുകൊണ്ടാണ് മലയാളി പേസര്‍ തിരിച്ചുവരികയെന്ന് കെ.സി.എ സ്ഥിരീകരിച്ചു.പ്രസിഡന്‍റ്സ് കപ്പില്‍ ആറ് ടീമുകളാണ് കളിക്കുക. ഡിസംബര്‍ 17 മുതല്‍ ആലപ്പുഴയിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കോവിഡിന്‍റെ സാഹചര്യത്തില്‍ ടൂര്‍ണമെന്‍റ് നടത്തുന്നതിന് സര്‍ക്കാരിന്‍റെ അനുമതി കൂടി ലഭിക്കേണ്ടതുണ്ടെന്ന് കെ.സി.എ ഭാരവാഹികല്‍ വ്യക്തമാക്കി. ഇതിനുവേണ്ടി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.2013ല്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ഐ.പി.എല്‍ കളിക്കുന്ന സമയമാണ് ശ്രീശാന്തിനെ ഒത്തുകളി ആരോപിച്ച്‌ അറസ്റ്റ് ചെയ്തത്. പിന്നീട് ബി.സി.സി.ഐ താരത്തിന് മേല്‍ ആജിവനാന്ത വിലക്കും ഏര്‍പ്പെടുത്തി. വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ സുപ്രീംകോടതി ഇടപെട്ടതോടെയാണ് ശ്രീശാന്തിന്‍റെ വിലക്ക് ഏഴ് വര്‍ഷമാക്കി ബി.സി.സി.ഐ കുറച്ചത്.2020 സെപ്തംബറില്‍ ശ്രീശാന്തിന്‍റെ വിലക്ക് അവസാനിച്ചു. ഫിറ്റ്നസ് തെളിയിച്ചാല്‍ കേരള രഞ്ജി ടീമിലേക്ക് ശ്രീശാന്തിനെ പരിഗണിക്കും എന്നും കെ.സി.എ നേരത്തെ വ്യക്തമാക്കിയിരുന്നു.

You might also like

Leave A Reply

Your email address will not be published.