എട്ടു മാസത്തിനു ശേഷം ഡല്‍ഹിയിലേക്ക് ബസ് സര്‍വീസ് പുനരാരംഭിച്ച് ഹിമാചല്‍ റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (എച്ച്.ആര്‍.ടി.സി)
ഷിംലയില്‍ നിന്ന് ദേശീയ തലസ്ഥാനത്തേക്കുള്ള ആദ്യ ബസ് ബുധനാഴ്ച രാവിലെ പുറപ്പെട്ടു.ഹരിയാന, പഞ്ചാബ്, ചണ്ഡിഗഢ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്കും ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ ബസ് സര്‍വീസുകള്‍ ആരംഭിച്ചു കഴിഞ്ഞു. സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍ അമിത ചാര്‍ജ് ഈടാക്കുന്നതിനിടെ സര്‍വീസ് ആരംഭിച്ചത് യാത്രക്കാര്‍ക്ക് അനുഗ്രഹമായിരിക്കുകയാണ്.കോവിഡ് മാനദണ്ഡങ്ങള്‍ തങ്ങള്‍ പാലിക്കുന്നുണ്ടെന്ന് എച്ച്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ എ.എന്‍.ഐയോട് പറഞ്ഞു.