ദുബൈ: തിന്മക്കെതിരെ നന്മ നേടിയ വിജയത്തെ നിറദീപങ്ങള്‍ തെളിച്ച് ആഘോഷിക്കുന്ന ദീപാവലി നാളില്‍ ഹൃദയം തൊടുന്ന ആശംസ നേര്‍ന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം. “യു.എ.ഇയിലെ ജനങ്ങള്‍ക്കുവേണ്ടി, ലോകമെമ്ബാടും ആഘോഷിക്കുന്ന എല്ലാവര്ക്കും ദീപാവലി ആശംസകള്‍ നേരുന്നു. പ്രത്യാശയുടെ വെളിച്ചം നമ്മെ ഒന്നിപ്പിക്കുകയും മെച്ചപ്പെട്ട നാളിലേക്ക് നയിക്കുകയും ചെയ്യട്ടെ”-ഇങ്ങനെയായിരുന്നു ദീപാവലി ആഘോഷിക്കുന്ന യു.എ.ഇയിലെ ഇന്ത്യന്‍ സമൂഹത്തിന് ശൈഖ് മുഹമ്മദ് ആശംസ സന്ദേശമായി ട്വിറ്ററില്‍ കുറിച്ചത്.
ദീപാലംകൃതമായ ഷാര്‍ജ റോളിയിലെ കട
കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ അതിജാഗ്രതയോടെ, ആരോഗ്യസുരക്ഷ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് ദുബൈയിലെയും മറ്റു എമിറേറ്റുകളിലെയും ഇന്ത്യന്‍ പ്രവാസി സമൂഹം ദീപങ്ങളുടെ ഉത്സവം ആഘോഷിക്കുന്നത്. ആള്‍ക്കൂട്ടങ്ങളോ കൂടിച്ചേരലുകളോ ഇല്ലാതെ, എന്നാല്‍ എല്ലായിടത്തും പ്രഭ പരത്തുന്ന വിളക്കുകള്‍ തെളിച്ച് അതിഗംഭീരമായി തന്നെയാണ് ഇത്തവണയും ആഘോഷം നടക്കുന്നത്. രാജ്യത്ത് ഇന്ത്യന്‍ സമൂഹം ആഘോഷിക്കുന്ന വലിയ ഉത്സവങ്ങളിലൊന്നായതിനാല് തന്നെ ദീപാവലി ആഘോഷം സംബന്ധിച്ച് ഉറപ്പുവരുത്തേണ്ട മുന്‍കരുതല്‍ സംബന്ധിച്ച് നേരത്തേ തന്നെ അധികൃതര്‍ കൃത്യമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇതു പൂര്‍ണമായും പാലിച്ചുതന്നെയാണ് ഇന്ത്യന്‍ സമൂഹം ആഘോഷം തുടരുന്നത്.ഈ വര്‍ഷം അസാധാരണമാണ്. പക്ഷേ, ഞങ്ങള്‍ ഉത്സാഹം നിലനിര്‍ത്താന്‍ ശ്രമിക്കുകയാണ്. സാധാരണയായി ഞങ്ങള്‍ സുഹൃത്തുക്കളെ കണ്ടുമുട്ടുകയും സമ്മാനങ്ങള്‍ കൈമാറുകയും പാര്‍ട്ടികള്‍ നടത്തുകയും ചെയ്യുന്നു. പക്ഷേ, ഇത്തവണ അത്തരം കൂടിച്ചേരലുകളൊന്നുമില്ല. ഞങ്ങള്‍ പുറത്തുപോകുന്നില്ല. ഞങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ തന്നെ സമ്മാനങ്ങളും മധുരപലഹാരങ്ങളും വാങ്ങുന്നു -ആഘോഷം തുടരുന്ന ഒരു ഇന്ത്യക്കാരന് പറഞ്ഞു.