ആയിരക്കണക്കിന് ആത്മാക്കളുടെ അലര്‍ച്ച പുറത്ത് വിട്ട് നാസ !

0

ഒരു നെബുലയുടെ ‘ശബ്ദ’ത്തിന്റെ സോണിഫിക്കേഷന്‍ വീഡിയോയാണ് നാസ പുറത്ത് വിട്ടിരിക്കുന്നത്. ഈ വീഡിയോ ഹെഡ് സെറ്റ് ഉപയോഗിച്ച്‌ കേട്ട ഭൂരിഭാഗം പേരും പല അഭിപ്രായമാണ് രേഖപ്പെടുത്തിയത്.

‘ആയിരക്കണക്കിന് ആത്മാക്കളുടെ അലര്‍ച്ച’യെന്നും ‘ സ്ത്രീയുടെ നിലവിളി ‘യെന്നുമൊക്കെയാണ് പലരും ഈ ശബ്ദത്തെ വിശേഷിപ്പിച്ചത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ ഈ വീഡിയോ വൈറലാകുകയും ചെയ്തിരുന്നു. ഭൂമിയില്‍ നിന്നും 655 പ്രകാശവര്‍ഷം അകലെയുള്ള ഹെലിക്സ് നെബുലയാണ് വീഡിയോയിലുള്ളത്. നക്ഷത്രങ്ങള്‍ അന്ത്യം സംഭവിക്കുന്നത് വഴിയുള്ള സ്ഫോടനത്താലോ അല്ലെങ്കില്‍ നക്ഷത്രങ്ങളുടെ പിറവിയിലോ രൂപപ്പെടുന്നവയാണ് നെബുലകള്‍.നക്ഷത്രാന്തരീയ ധൂളികള്‍, ഹൈഡ്രജന്‍ വാതകങ്ങള്‍, പ്ലാസ്മ എന്നിവ നിറഞ്ഞ മേഘങ്ങളാണ് നെബുലകള്‍. ‘ദൈവത്തിന്റെ കണ്ണ് ‘ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹെലിക്സ് ഭൂമിയ്ക്കടുത്തുള്ള നെബുലകളില്‍ ഒന്നാണ്. ഡേറ്റയെ ശബ്ദ രൂപത്തിലേക്ക് മാറ്റുന്ന സാങ്കേതിക വിദ്യയാണ് ‘സോണിഫിക്കേഷന്‍’. ബഹിരാകാശത്ത് നമുക്ക് ശബ്ദം കേള്‍ക്കാനാകില്ല.

https://www.instagram.com/nasahubble/

ബഹിരാകാശ വസ്തുക്കള്‍ക്കുള്ളില്‍ സംഭവിക്കുന്ന ചലനങ്ങളെ നമുക്ക് അവയുടെ ചിത്രങ്ങളെ സോണിഫിക്കേഷന്‍ ചെയ്യുന്നത് വഴി ശ്രവണരൂപത്തില്‍ കേള്‍ക്കാനാകുമെന്നും നാസ വ്യക്തമാക്കുന്നു.

You might also like

Leave A Reply

Your email address will not be published.