അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ പങ്കെടുക്കേണ്ട അവസാന ജി20 ഉച്ചകോടി ഒഴിവാക്കി ഗോള്‍ഫ് കളിയില്‍ മുഴുകി ഡൊണള്‍ഡ് ട്രംപ്
കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ആയി നടക്കുന്ന പ്രത്യേക ഉച്ചകോടിയില്‍ പങ്കെടുക്കാതെയാണ് ട്രംപ് ഗോള്‍ഫ് കളിക്കാനായി പോയത്.ഇന്നലെയും ഇന്നുമായി നടക്കുന്ന ഉച്ചകോടിയില്‍ ട്രംപ് പങ്കെടുക്കുമെന്ന് നേരത്തെ വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. സമ്മേളനത്തില്‍ സൗദി അറേബ്യയിലെ സല്‍മാന്‍ രാജാവാണ് അധ്യക്ഷത വഹിക്കുന്നത്. രണ്ട് ഡസനോളം ലോക നേതാക്കളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.എന്നാല്‍ ജി20 ഉച്ചകോടി നടന്നുകൊണ്ടിരുന്ന അതേ സമയത്ത് ട്രംപിനെ ഗോള്‍ഫ് ക്ലബ്ബില്‍ കണ്ടതോടെയാണ് അദ്ദേഹം സമ്മേളത്തില്‍ പങ്കെടുത്തില്ലെന്ന കാര്യം വ്യക്തമായത്. ഒപ്പം സ്റ്റെര്‍ലിങ്ങിലുള്ള ട്രംപ് നാഷണല്‍ ഗോള്‍ഫ് ക്ലബ്ബില്‍ ട്രംപ് കളിക്കുന്ന ചിത്രങ്ങളും മാധ്യമങ്ങള്‍ പുറത്തുവിട്ടു.ഇതോടെ ട്രംപിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. അതേസമയം പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ തോല്‍വി ട്രംപ് ഇതുവരെ അംഗീകരിച്ചിട്ടില്ല. വോട്ടെണ്ണലിലെ ക്രമക്കേടുകൊണ്ടാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന്‍ വിജയിച്ചതെന്നാണ് ട്രംപിന്റെ ആരോപണം.