279 കോടിയോളം രൂപയ്ക്ക് പര്‍പ്പിള്‍-പിങ്ക് ലേലത്തിന്

0

മോസ്‌കോ: ലോകത്തിലെ ഏറ്റവും വലുതും തിളക്കമാര്‍ന്നതുമായ വജ്രങ്ങളിലൊന്നാണ് പര്‍പ്പിള്‍ പിങ്ക്. നവംബര്‍ 11-നാണ് ലേലത്തിലൂടെ വില്‍ക്കുന്നത്. സോതെബിയിലെ ജനീവ മാഗ്‌നിഫിഷ്യന്റ് ജൂവലേഴ്സിന്റെ പക്കലുള്ള വജ്രമായ പര്‍പ്പിള്‍ പിങ്കിന് ‘ദി സ്പിരിറ്റ് ഓഫ് റോസ്’ എന്നും വിളിപ്പേരുണ്ട്.14.83 കാരറ്റാണ് വജ്രം. റഷ്യയുടെ വടക്കുകിഴക്കുള്ള സഖായില്‍ അല്‍റോസയുടെ ഉടമസ്ഥതയിലുള്ള ഖനിയില്‍നിന്നാണ് 2017-ല്‍ 27.85 കാരറ്റ് പരുക്കന്‍ പിങ്ക് വജ്രം ലഭിച്ചത്. സെര്‍ജി ഡയാഗിലേവാണ് ദീര്‍ഘവൃത്താകൃതിയില്‍ ഇപ്പോഴുള്ള രീതിയില്‍ വജ്രം രൂപപ്പെടുത്തിയത്.

You might also like

Leave A Reply

Your email address will not be published.