മക്ക, മദീന, ജിദ്ദ, റിയാദ്, ത്വാഇഫ്, അല്‍ഖോബാര്‍, അല്‍അഹ്സ, ദമ്മാം, അബഹ, ജീസാന്, അല്‍ബാഹ, അല്‍ഉല, ദറഇയ, ഹാഇല്‍, യാംബു, ഉംലജ് തുടങ്ങിയവയാണ് ആഘോഷ കേന്ദ്രങ്ങള്‍. ശൈത്യകാലത്ത് എത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള വൈവിധ്യ പദ്ധതികളാണ് ആസൂത്രണം ചെയ്തത്.ഫീല്‍ഡ് ട്രിപ്പുകള്‍, സെമി ബോണ്‍ഫയര്‍, ബാര്‍ബിക്യൂ, ചരിത്ര, പൈതൃക, പുരാവസ്തു കേന്ദ്രങ്ങളുടെ സന്ദര്‍ശനം, ബീച്ചുകളിലെ ഉല്ലാസം തുടങ്ങിയവയാണ് ഇതില്‍ പ്രധാനം.സാംസ്കാരിക പാരമ്ബര്യ കലാപ്രകടനങ്ങള്‍, പ്രാദേശിക പൈതൃകോത്സവങ്ങള്‍, കരകൗശല കൈത്തറി ഉല്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും, പാചകമേളകള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിനോദ പരിപാടികള്‍ എന്നിവയും ഒരുക്കും. ടൂര്‍ ഓപറേറ്റര്‍മാര്‍ ഓണ്‍ലൈന്‍ വഴി വിനോദ സഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കും. ടൂറിസം പരിപാടികള്‍ ഒാണ്‍ലൈനായി നിയന്ത്രിക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കാനും ആഭ്യന്തര ടൂറിസം വികസിപ്പിക്കാനുമുള്ള പദ്ധതികളാണ് ലക്ഷ്യമാക്കുന്നത്.