ഇതുവരെ 4,58,92,097 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യയും കുത്തനെ ഉയരുകയാണ്. 11,93,214 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് കോടി മുപ്പത്തിരണ്ട് ലക്ഷം കടന്നു.അമേരിക്കയില്‍ ഇതുവരെ തൊണ്ണൂറ്റിമൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,35,156 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത് ലക്ഷം കടന്നു.ബ്രസീലിലും സ്ഥിതി ഗുരുതരമാണ്. രാജ്യത്ത് ഇതുവരെ അമ്ബത്തിയഞ്ച് ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,59,562പേര്‍ മരിച്ചു.സുഖംപ്രാപിച്ചവരുടെ എണ്ണം നാല്‍പത്തിയൊമ്ബത് ലക്ഷം പിന്നിട്ടു. റഷ്യയില്‍ വീണ്ടും രോഗവ്യാപനം രൂക്ഷമാകുകയാണ്. 15,99,976 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷം പിന്നിട്ടു. 85 ദിവസത്തിന് ശേഷം ആദ്യമായി രാജ്യത്ത് ആക്ടീവ് കൊവിഡ് കേസുകള്‍ ആറു ലക്ഷത്തിന് താഴെയെത്തി. കഴിഞ്ഞദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത് 48,648 പേര്‍ക്കാണ്. ഇന്നലെ 563 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 1,21,090 ആയി ഉയര്‍ന്നു. 73,73,375പേര്‍ രോഗമുക്തി നേടി.