ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം പിന്നിട്ടു

0

ഇതുവരെ 3,95,65,948 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 11,08,617 ആയി ഉയര്‍ന്നു. 2,96,48,639 പേര്‍ രോഗമുക്തി നേടി എന്നത് ആശ്വാസം നല്‍കുന്നു.ഏറ്റവും കൂടുതല്‍ രോഗികളുള്ള ആമേരിക്കയില്‍ ഇതുവരെ 82 ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,23,644 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 53 ലക്ഷം പിന്നിട്ടു. ഇതുവരെ 53,95,398 പേരാണ് സുഖംപ്രാപിച്ചത്.ഇന്ത്യയില്‍ ഇതുവരെ 73 ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 63,371 പേര്‍ക്കായിരുന്നു പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 1.12 ലക്ഷം പിന്നിട്ടു. 64 ലക്ഷത്തിലധികം പേര്‍ ഇതുവരെ രോഗമുക്തി നേടി.ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇതുവരെ 52 ലക്ഷത്തിലധികം പേര്‍ക്കാണ് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത്. 1,53,229 പേര്‍ മരിച്ചു. 46,19,560 പേര്‍ രോഗമുക്തി നേടി. വൈറസ് വ്യാപനം നിയന്ത്രണവിധേയമായിരുന്ന ഇറ്റലിയില്‍ വീണ്ടും രോഗവ്യാപനം രൂക്ഷമാകുകയാണ്. രാജ്യത്ത് കഴിഞ്ഞദിവസം പതിനായിരത്തിലേറെ ആളുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 3,91,611ആയി. മുപ്പത്തിയാറായിരത്തിലധികം പേര്‍ മരിച്ചു.കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കെ ലോക വ്യാപകമായി തിരക്കിട്ട വാക്സിന്‍ പരീക്ഷണങ്ങള്‍ നടക്കുകയാണ്. തങ്ങള്‍ നടത്തിയ വാക്സിന്‍ പരീക്ഷണം പോസിറ്റീഫ് ഫലം കാണിച്ചുവെന്ന് ചൈനയിലെ മുഖ്യ വാക്സിന്‍ നിര്‍മ്മാതാക്കളായ ചൈന നാഷണല്‍ ബയോടെക് ഗ്രൂപ്പ് വ്യക്തമാക്കി. പരീക്ഷണം നടത്തിയവരില്‍ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിച്ചതായാണ് കണ്ടെത്തല്‍. വാക്സിന്‍ സുരക്ഷിതമാണെന്ന് ഗവേഷകര്‍ പറഞ്ഞു. ബി.ബി.ഐ.ബി.പി-കോര്‍വ് എന്നാണ് വാക്സിന് പേര് നല്‍കിയിരിക്കുന്നത്.

You might also like

Leave A Reply

Your email address will not be published.