ബോളിവുഡിലെ മയക്കുമരുന്ന് മാഫിയയുടെ തലവന്‍ പഴയ ‘സൂപ്പര്‍മോഡല്‍’

0

നടി റിയാ ചക്രവര്‍ത്തി അറസ്റ്റിലായിരിക്കുന്ന ബോളിവുഡിലെ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ മുമ്ബ് സൂപ്പര്‍ മോഡലും ഇപ്പോള്‍ നായകനുമായ ഒരു നടന്റെ പേരും. ഇയാളാണ് മയക്കുമരുന്ന് മാഫിയയുടെ ബോളിവുഡിനെ ബന്ധിപ്പിക്കുന്ന സുപ്രധാന കണ്ണി ഇയാളാണെന്ന് സിഎന്‍എന്‍ ന്യൂസ് 18 നെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍.ബോളിവുഡിലെ മിന്നും താരങ്ങളായ മൂന്ന് നായക നടന്മാരും കണ്ണികളാണെന്ന് വിവരമുണ്ട്. പേരുകള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലൂം ഇവരെയും ഉടന്‍ ചോദ്യം ചെയ്യലിന് വിധേയമാക്കും. ബോളിവുഡ് – മയക്കുമരുന്ന് മാഫിയ ബന്ധത്തിന്റെ ബുദ്ധികേന്ദ്രം ഒരു നായക നടനാണ് മുമ്ബ് ഇയാള്‍ ഒരു സൂപ്പര്‍ മോഡലായിരുന്നു എന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ വൃത്തങ്ങള്‍ പറഞ്ഞതായിട്ടാണ് ന്യൂസ് ചാനല്‍ പറയുന്നത്.നടന്മാര്‍, സംവിധായകര്‍, നിര്‍മ്മാതാക്കള്‍ തുടങ്ങി ബോളിവുഡ് സിനിമാ വ്യവസായത്തില്‍ മയക്കുമരുന്ന് എത്തിക്കുന്ന മൂന്ന് പ്രമുഖ നടന്മാരുടെ വിവരങ്ങള്‍ പുറത്തുവിടാതെ ‘ബുദ്ധികേന്ദ്രം’ എന്നും വന്‍ സ്രാവുകള്‍ എന്നുമെല്ലാമാണ് വിശേഷിപ്പിച്ചിട്ടുള്ളത്. സിനിമാ മേഖലയില്‍ മയക്കുമരുന്ന് എത്തിക്കുന്ന പ്രാദേശിക ഇടപാടുകാരുമായും ഇവര്‍ക്ക് ബന്ധം ഉള്ളതായിട്ടാണ് എന്‍സിബി കണക്കുകൂട്ടുന്നത്.നേരത്തേ നടിമാരായ ദീപികാ പദുക്കോണ്‍, സാറാ അലി ഖാന്‍, ശ്രദ്ധാ കപൂര്‍, രാകുല്‍പ്രീത് സിംഗ് എന്നിവരെ എന്‍സിബി ചോദ്യം ചെയ്തിരുന്നു. അതേസമയം ഇതെല്ലാം എന്‍സിബി കെട്ടിച്ചമച്ച കഥകള്‍ എന്നാണ് മയക്കുമരുന്നു കേസില്‍ അറസ്റ്റിലായിരിക്കുന്ന നടി റിയാ ചക്രവര്‍ത്തിയുടെ അഭിഭാഷകന്‍ പറഞ്ഞിരിക്കുന്നത്. ചോദ്യം ചെയ്യലില്‍ നടി ബോളിവുഡ് താരങ്ങളില്‍ ആരുടേയും പേരുകള്‍ പറഞ്ഞിട്ടില്ലെന്നും നടി അങ്ങിനെ മൊഴി നല്‍കിയെന്ന് രീതിയില്‍ എന്‍സിബി പുറത്തുവിട്ട മൊഴി വ്യാജമെന്നും പറഞ്ഞിരുന്നു.നടി ഒപ്പമുണ്ടായിരുന്നപ്പോള്‍ മയക്കുമരുന്ന് പതിവായി ഉപയോഗിച്ചിരുന്ന നടന്‍ സുശാന്ത് സിംഗ് രജപുത്തിന്റെ പേരല്ലാതെ നടി ആരുടേയും പേരുകള്‍ ഈ കേസില്‍ പറഞ്ഞിട്ടില്ല എന്നും റിയയുടെ അഭിഭാഷകന്‍ സതീഷ് മാന്‍ഷിന്‍ഡേ പറയുന്നു. നേരത്തേ ചോദ്യം ചെയ്യലില്‍ റിയ മൊഴി നല്‍കി എന്ന അടിസ്ഥാനത്തിലാണ് സൂപ്പര്‍നായകമാരില്‍ പെടുന്ന ദീപിക പദുക്കോണ്‍ ഉള്‍പ്പെടെയുള്ള നാല് നടിമാരെ ചോദ്യം ചെയ്യുന്നതെന്ന് എന്‍സിബി വ്യക്തമാക്കിയിരുന്നു. മയക്കുമരുന്ന് കേസ് വരും ദിവസങ്ങളില്‍ ബോളിവുഡിനെ കൂടുതല്‍ ഇളക്കി മറിക്കും.

You might also like

Leave A Reply

Your email address will not be published.