കോവിഡ്​ വ്യാപനം നിയന്ത്രിക്കാന്‍ കുവൈത്തില്‍ വീണ്ടും ഭാഗിക കര്‍ഫ്യൂവോ ലോക്ഡൗ​ണോ ഏര്‍പ്പെടുത്തുന്നത്​ സാമ്ബത്തിക നില തകര്‍ക്കുമെന്ന്​ വിലയിരുത്തല്‍

0

സാമ്ബത്തിക വിദഗ്​ധര്‍ ഇതുമായി ബന്ധപ്പെട്ട്​ സര്‍ക്കാറിന്​ മുന്നറിയിപ്പ്​ നല്‍കി. നേരത്തേയുള്ള കര്‍ഫ്യൂവി​െന്‍റയും ലോക്ഡൗണി​െന്‍റയും ആഘാതത്തില്‍നിന്ന്​ ഇനിയും വിവിധ മേഖലകള്‍ കരകയറിയിട്ടില്ല. ചെലവ്​ മറികടക്കാനും വായ്​പ തിരിച്ചടവിനുമായി വിവിധ വ്യവസായ, സേവന മേഖലകള്‍ പാടുപെടുകയാണ്​. ഇനിയൊരു കര്‍ഫ്യൂ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ അന്ത്യം കുറിക്കുമെന്നാണ്​ സാമ്ബത്തിക വിദഗ്​ധരുടെ മുന്നറിയിപ്പ്​.56 ശതമാനം തദ്ദേശീയ കമ്ബനികള്‍ക്ക്​ സ്ഥിരം ചെലവ്​ വഹിക്കാനോ രണ്ടുമാസം കൂടി ഭാഗിക കര്‍ഫ്യൂ താ​ങ്ങാനോ കഴിയില്ലെന്ന്​ പഠന റിപ്പോര്‍ട്ടുണ്ട്​. ലോക്ഡൗണില്‍ ജോലിയും വരുമാനവും ഇല്ലാതായി നിരവധി പേരാണ്​ ദുരിതത്തിലായിരുന്നത്​.സന്നദ്ധ ​സംഘടനകളും സര്‍ക്കാര്‍ സംവിധാനവും ഭക്ഷണ വിതരണം നടത്തിയതുകൊണ്ടാണ്​ പട്ടിണിമരണം ഇല്ലാതെ പോയത്​.

You might also like

Leave A Reply

Your email address will not be published.