കൊച്ചി- ലണ്ടന്‍ സര്‍വീസ് ഇനി ആഴ്ചയില്‍ 3 ദിവസം

0

കേരളത്തിലുള്ളവര്‍ക്ക് ഇനി നേരിട്ട് ലണ്ടനിലെത്താം. കൊച്ചി- ലണ്ടന്‍ സര്‍വീസ് വണ്ഡേഭാരത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിനു വന്‍സ്വീകാര്യത ലഭിച്ചതാണ് ആഴ്ചയില്‍ 3 ദിവസം ആരംഭിക്കുന്ന സര്‍വീസിന് എയര്‍ ഇന്ത്യ തുടക്കമിടാന്‍ തീരുമാനിച്ചത്.ഡിസംബര്‍ മാസം വരെ നീട്ടിയ സര്‍വീസ് എയര്‍ ഇന്ത്യ പുതിയ ശൈത്യകാല ഷെഡ്യൂളിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആഴ്ചയില്‍ രണ്ടു ദിവസമുണ്ടായിരുന്ന സര്‍വീസ് 25 മുതല്‍ 2021 മാര്‍ച്ച്‌ 31 വരെ ആഴ്ചയില്‍ 3 ദിവസമാക്കിയിട്ടുണ്ട്.യാത്രക്കാരുടെ കാലാംങ്ങളായുള്ള ആവശ്യമാണ് കൊച്ചിയില്‍നിന്നും യൂറോപ്പിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ്. യൂറോപ്പിലേക്ക് സര്‍വീസ് നടത്താന്‍ വിമാന കമ്ബനികളെ ആകര്‍ഷിക്കാന്‍ വിമാനത്താവളം ഏറെ ഇളവുകള്‍ വാഗ്ദാനം ചെയ്തെങ്കിലും വിദേശ കമ്ബനികളൊന്നും മുന്നോട്ടു വന്നില്ല. വന്ദേ ഭാരതിത് ദൗത്യമാണ് എയര്‍ ഇന്ത്യയെ സര്‍വീസ് നീട്ടാന്‍ പ്രേരിപ്പിച്ചത്.ഗള്‍ഫില്‍നിന്നു കേരളത്തിലേക്കു കൂടുതല്‍ സീറ്റുകളും ഇതുവഴി ലഭ്യമാകും. സിയാല്‍ ലാന്‍ഡിങ് ഫീസ് എയര്‍ ഇന്ത്യയ്ക്ക് ഒഴിവാക്കി നല്‍കിയത് ടിക്കറ്റ് നിരക്കു കുറയാന്‍ സഹായകമായിട്ടുണ്ട്. ഇക്കോണമി ക്ലാസില്‍ കൊച്ചി- ലണ്ടന്‍ നിരക്ക് 25,000 മുതലും ലണ്ടന്‍-കൊച്ചി നിരക്ക് 33,000 രൂപയ്ക്കും അടുത്താണ്.ഇന്ത്യയിലിപ്പോള്‍ 9 നഗരങ്ങളില്‍നിന്നും എയര്‍ ഇന്ത്യ ലണ്ടന്‍ സര്‍വീസ് നടത്തുന്നുണ്ട്. ഡല്‍ഹിയും (7 സര്‍വീസ്) മുംബൈയും (4) കഴിഞ്ഞാല്‍ ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ സര്‍വീസ് ഇപ്പോള്‍ കൊച്ചിയില്‍ നിന്നാണ്. സര്‍വീസുകളുടെ എണ്ണത്തില്‍ അഹമ്മദാബാദ്, അമൃത്‌സര്‍, ഗോവ, ബെംഗളൂരു, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങള്‍ കൊച്ചിക്കു പിന്നിലാണെന്നതും എടുത്തുപറയേണ്ടതാണ്.

കേരളത്തിനു പുറമേ തമിഴ്നാട്ടില്‍ നിന്നുള്ളവര്‍ക്കും ശ്രീലങ്കയില്‍ നിന്നുള്ള യാത്രക്കാര്‍ക്കും കൊച്ചി-ലണ്ടന്‍ സര്‍വീസ് പ്രയോജനപ്പെടും. ശ്രീലങ്കന്‍ എയര്‍ലൈന്‍സിനു പുറമേ ബ്രിട്ടിഷ് എയര്‍വെയ്സും എയര്‍ ഫ്രാന്‍സും തുര്‍ക്കിഷ് എയര്‍ലൈന്‍സും കൊളംബോയില്‍നിന്നു ലണ്ടന്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും നിരക്ക് 40,000 രൂപയ്ക്കു മുകളിലാണ്. ഇത് യുഎസ് യാത്രയും എളുപ്പമാക്കും. പാരിസ്, ബ്രസല്‍സ് എന്നിവിടങ്ങളില്‍നിന്നുള്ള മലയാളികള്‍ക്കു ട്രെയിനില്‍ ഹീത്രുവിലെത്തി എയര്‍ ഇന്ത്യ വിമാനത്തില്‍ തുടര്‍യാത്ര സാധ്യമാണ്.

You might also like

Leave A Reply

Your email address will not be published.