കെ എസ് ഇ ബി കറണ്ട് വില്‍ക്കുന്നു; ആര്‍ക്കും വാങ്ങാം… വില തീരെക്കുറവ്

0

ഇങ്ങനെ ലഭിക്കുന്ന കറണ്ട് വില്‍ക്കുകയാണ് . ഇന്നലെമാത്രം 40 ലക്ഷത്തോളം യൂണിറ്റാണ് വിറ്റത്. വെളളിയാഴ്ച 34.05ലക്ഷം യൂണിറ്റും വ്യാഴാഴ്ച 18.7ലക്ഷം യൂണിറ്റുമാണ് വിറ്റത്. പക്ഷേ, കറണ്ട് വാങ്ങാന്‍ പ്രതീക്ഷിത്ര ആളില്ല. അതിനാല്‍ വിലയും കുറഞ്ഞു. ഒരു യൂണിറ്റിന് 2.91രൂപയാണ് വില.കനത്തമഴകാരണം അണക്കെട്ടില്‍ ഇപ്പോള്‍ 92 ശതമാനം വെളളമാണ് ഉളളത്. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗമാണെങ്കില്‍ കുറവും. ഇതിനനുസരിച്ച്‌ ഉത്പാദനം കുറച്ചാല്‍ വെളളം വെറുതേ തുറന്നുവിടേണ്ടിവരും. ഈ സാഹചര്യം ഒഴിവാക്കാനാണ് ഉത്പാദനം കൂട്ടിയത്.ഇന്നലെ മൂലമറ്റം നിലയത്തില്‍ 10.1യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. ആറുജനറേറ്ററുകളില്‍ നാലെണ്ണം മാത്രമേ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുളളൂ. അണക്കെട്ടിലെ ജലനിരപ്പ് ഇനിയും കൂടിയാല്‍ അഴുത്തയാഴ്ചമുതല്‍ ഉത്പാദനം വീണ്ടും കൂട്ടും. ഇപ്പോള്‍ 2393.62 അടിയാണ് ജലനിരപ്പ്. മഴകുറഞ്ഞതിനാല്‍ ഡാമിലേക്കുളള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്.സംസ്ഥാനത്തെ കെ എസ് ഇ ബി അണക്കെട്ടുകളില്‍ ഇപ്പോള്‍ 86.33 ശതമാനം വെളളമുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രധാന പദ്ധതികളായ ഇടുക്കി, പമ്ബ, ഷാേളയാര്‍,ഇടമലയാര്‍,കുണ്ടള,മാട്ടുപ്പെട്ടി അണക്കെട്ടുകളില്‍ 86ശതമാനം വെളളമാണ് ഇപ്പോഴുളളത്.അതേസമയം കെ എസ് ഇ ബി കറണ്ടുവില്‍ക്കുന്നുണ്ടെങ്കിലും കേരളം ഇപ്പോഴും കറണ്ട് വാങ്ങുകയാണ്. ദീര്‍ഘകാല കരാറായതിനാല്‍ കറണ്ട് വാങ്ങുന്നത് വേണ്ടെന്നുവയ്ക്കാനാവില്ല എന്നതുതന്നെ കാരണം.

You might also like

Leave A Reply

Your email address will not be published.