ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് 6.8 ശതമാനമായി കുറഞ്ഞു

0

രാജ്യത്തെ രോഗ ബാധ പ്രതിദിനം എഴുപതിനായിരത്തില്‍ അധികം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതര്‍ 67.5 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 72,049 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ വൈറസ് ബാധിച്ചവരുടെ എണ്ണം 67,57,132 ആയി ഉയര്‍ന്നു. നിലവില്‍ 9,07,883 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്.ഇന്നലെ മാത്രം 986 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതോടെ മരണസംഖ്യ 1,04,555 ആയി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 57,44,694 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തി നേടിയത്.അതേസമയം, രാജ്യത്തെ ആകെ കണക്കുകള്‍ പരിശോധിക്കുമ്ബോള്‍ രോഗ വ്യാപനത്തിന്റെ തോതില്‍ കുറവുണ്ടെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ മൂന്നാഴ്ചയായി പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്കില്‍ കുറവുണ്ടെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. സെപ്തംബര്‍ 16 മുതല്‍ 22 വരെയുള്ള ദിവസങ്ങള്‍ക്കിടെ 9.2 ശതമാനമായിരുന്നു പോസിറ്റിവിറ്റി നിരക്ക്. സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ ആറ് വരെയള്ള ദിവസളിലെ കണക്കുകള്‍ പ്രകാരം ഇത് 6.8 ശതമാനമാനത്തിലേക്ക് ചുരുങ്ങുകയും ചെയ്തു.ഇതുവരെ എട്ടരക്കോടിയിലധികമാണ് രാജ്യത്ത് നടത്തിയ ടെസ്റ്റുകളുടെ എണ്ണം. എണ്‍പത് ലക്ഷത്തോളം സാംപിളുകളാണ് കഴിഞ്ഞ ആഴ്ചമാത്രം നടത്തിയതെന്നാണ് ഐസിഎംആര്‍ കണക്കുകള്‍ പറയുന്നത്. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിന്റെ തോതും ഇക്കാലയളവില്‍ കുറയുന്നുണ്ട്.

You might also like

Leave A Reply

Your email address will not be published.