ആണുങ്ങള്‍ മുണ്ടു മടക്കി കുത്തുമ്ബോഴും അവരുടെ കാലുകള്‍ കാണാമല്ലോ.!

0

അനശ്വര രാജനെ പിന്തുണച്ചുകൊണ്ട് വി ഹാവ് ലെക്സ് എന്ന ക്യാമ്ബയിന്‍ റിമാ കല്ലിങ്കല്‍ നേരത്തെ ആരംഭിച്ചിരുന്നു. നിരവധി യുവതാരങ്ങള്‍ ഇതിനെ പിന്തുണച്ച്‌ രംഗത്തെത്തിയിരുന്നു. ഇപ്പോളിതാ അനുപമ പരമേശ്വരന്‍ അടുത്തിടെ പങ്കെടുത്ത ഒരു അഭിമുഖത്തില്‍ ഇത്തരം കമന്റുകളോട് എങ്ങനെ പ്രതികരിക്കുന്നു എന്നായിരുന്നു ചോദ്യം. അതിന് അനുപമ പറയുന്നത് ചേട്ടന്‍ മുണ്ടുടുക്കാറുണ്ടോ എന്ന് തിരിച്ചു ചോദിക്കും എന്നാണ്. ആണുങ്ങള്‍ മുണ്ടു മടക്കി കുത്തുമ്ബോഴും അവരുടെ കാലുകള്‍ കാണാമല്ലോ എന്നും അതും ഒരുതരം കാല്‍ പ്രദര്‍ശനം അല്ലേ എന്നുമാണ് അനുപമ സൂചിപ്പിക്കുന്നത്.

You might also like

Leave A Reply

Your email address will not be published.