ദൃശ്യവിസ്മയങ്ങളുടെ പുതിയ അനുഭവവുമായി ടി സിനിമാസിന്റെ ‘കുഞ്ഞുമാലാഖ’ നവംബർ 2 മുതൽ സംപ്രേഷണം ആരംഭിക്കുന്നു.
പതിവ് അമ്മായിയമ്മ–മരുമകൾ കഥകളിൽനിന്ന് വ്യത്യസ്തമായി, പുതുമയാർന്ന കുടുംബപശ്ചാത്തലത്തിലും ദൃശ്യഭംഗിയിലും ഒരുങ്ങുന്ന മഴവിൽ മനോരമയുടെ പുതിയ മെഗാപരമ്പരയാണ് ‘കുഞ്ഞുമാലാഖ’.
പ്രശസ്ത തിരക്കഥാകൃത്ത് സഞ്ജയ് ഗസൽ രചന നിർവഹിക്കുന്ന പരമ്പര സംവിധാനം ചെയ്യുന്നത് എസ്. ആർ. സൂരജാണ്.
ടി സിനിമാസ് LLP-യുടെ ബാനറിൽ തുഷാർ എസ്. നിർമിക്കുന്ന പരമ്പരയിൽ രാജീവ് പരമേശ്വരൻ ജോൻസി എന്ന യുവജന നേതാവിന്റെ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൃഷ്ണ സജിത്താണ് നായികയായി എത്തുന്നത്. പാമ്പാടി ചന്ദ്രൻ എന്ന ശ്രദ്ധേയ കഥാപാത്രത്തെ കൂട്ടിക്കൽ ജയചന്ദ്രനും അവതരിപ്പിക്കുന്നു.
മികച്ച താരനിരയും പുതുമയാർന്ന അവതരണവും ദൃശ്യവിസ്മയങ്ങളും കോർത്തിണക്കി പ്രേക്ഷകർക്ക് വേറിട്ടൊരു ടെലിവിഷൻ അനുഭവം സമ്മാനിക്കാനാണ് ‘കുഞ്ഞുമാലാഖ’ ഒരുങ്ങുന്നത്.
നവംബർ 2 മുതൽ എല്ലാ തിങ്കൾ മുതൽ ശനി വരെ രാത്രി 7 മണിക്ക് മഴവിൽ മനോരമയിൽ.
T CINEMAS LLP
Proudly Presents – KUNJUMALAKHA