അനന്തപുരി നൃത്ത സംഗീതോത്സവത്തിൽ ഡോ വാഴമുട്ടം ചന്ദ്രബാബുവിന്റെ തൊള്ളായിരത്തി തൊണ്ണൂറ്റി നാലാമത് കച്ചേരി അവതരിപ്പിക്കുന്നു

അനന്തപുരി നൃത്ത സംഗീതോത്സവത്തിൽ ഡോ വാഴമുട്ടം ചന്ദ്രബാബുവിന്റെ തൊള്ളായിരത്തി തൊണ്ണൂറ്റി നാലാമത് കച്ചേരി അവതരിപ്പിക്കുന്നു

0

തിരുവനന്തപുരം… ശ്രീ ചിത്തിരതിരുനാൾ സ്മാരക സംഗീത നാട്യകലാ കേന്ദ്രത്തിന്റെ അനന്തപുരി നൃത്ത സംഗീതോത്സവത്തിൽ പ്രമുഖ സംഗീതഞ്ജനും സംഗീത സംവിധായകനും മതമൈത്രി സംഗീതഞ്ജനുമായ ഡോ വാഴമുട്ടം ചന്ദ്രബാബുവിന്റെ തൊള്ളായിരത്തി തൊണ്ണൂറ്റി നാലാമത് മതമൈത്രി സംഗീത സദസ് നവ്യ അനൂഭൂതിയായി. ഹംസധ്വനി വർണ്ണത്തോടെ കച്ചേരി ആരംഭിച്ചു. മഹാഗണപതി നാട്ട രാഗം ആദി താളം, റബ്ബേ അല്ലാഹുവേ ആദി താളം ശ്രീ രാഗം, മരകുരിശിൽ നളിന കാന്തി ആദിതാളം, പരമദയാലോ ശുദ്ധ ധന്യാസി ആദി താളം പ്രധാന ഇനമായി മായാമാളവഗൗള രാഗത്തിൽആദി താളത്തിൽ മതവാദം വെടിഞ്ഞ മഹാമതെ നവരസകന്നഡയിൽ നാനൊരു വിളയാട് പൂർവി രാഗ തില്ലാനയോടു കൂടി കച്ചേരി അവസാനിച്ചു വയലിൻ ഡോ വൃന്ദ വർമ്മയും മൃദംഗം പ്രഫ കടക്കാവൂർ രാജേഷ് നാഥും ഘടത്തിൽ തിരുവനന്തപുരം രാജേഷും അകമ്പടിയേകി.കൂടെ പാടിയത് യൂ എസ് ദീക്ഷ് തമ്പുരു അജീഷ്.

You might also like
Leave A Reply

Your email address will not be published.