കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ വിദ്യാർത്ഥി കാര്യ ഡീൻ ഡോ. ആശിഷ് ആർ, ഡീൻ, നയിച്ച മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ ക്ലാസ്
തൃശൂർ: തൃശൂർ: കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ വിദ്യാർത്ഥി കാര്യ ഡീൻ ഡോ. ആശിഷ് ആർ, ഡീൻ, നയിച്ച മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ ക്ലാസ് തൃശൂരിൽ മണ്ണുത്തി വെറ്റിനറി കോളേജിൽ സംഘടിപ്പിച്ചു. വിദ്യാർത്ഥികളിലെയും യുവജനങ്ങളിലെയും മയക്കുമരുന്ന് ഉപയോഗം തടയുന്നതിന്റെ ആവശ്യകത സംബന്ധിച്ച ബോധവത്കരണമാണ് പരിപാടിയുടെ പ്രധാന ഉദ്ദേശ്യം. പരിപാടിയിൽ മുന്‍ ഡീൻ ഡോ. ഇക്ബാൽ വി. എം.,മണ്ണുത്തി വെറ്റിനറി കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. രാധിക ആർ., ഫിസിക്കൽ എജുക്കേഷൻ വിഭാഗം തലവൻ ഡോ. ബേബി ശാലിനി എന്നിവരും പ്രസംഗിച്ചു. നന്മയുടെ വഴിയിലേക്കുള്ള യുവജനങ്ങൾക്കായുള്ള ശ്രമങ്ങൾക്കാണ് എല്ലാവരും ആഹ്വാനം ചെയ്തത്. പരിപാടിയുടെ വിജയം ഉറപ്പാക്കുന്നതിൽ സംഘാടകൻ ഡോ. സുബിൻ കെ. മോഹൻ നിർണായക പങ്ക് വഹിച്ചു.