തിരുവനന്തപുരം : ഹൃസ്വ സന്ദർശനത്തിനായി ദോഹ ഖത്തറിൽ എത്തുന്ന ഇൻഡോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റർ ജനറൽ സെക്രട്ടറിയും കൃപ ചാരിറ്റീസ് ട്രഷററും കേരള പ്രവാസി ലീഗ് തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയും കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ കലാപ്രേമി മാഹിന് 2025 ജൂലൈ 10ന് വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് ദോഹയിലെ പ്ലാസ ഹോട്ടലിൽ സ്വീകരണം നൽകുമെന്ന് ഇൻഡോ ഖത്തർ ഫ്രണ്ട്ഷിപ്പ് സെന്റർ ചെയർമാൻ അമാനുള്ള വടകാങ്കര അറിയിച്ചു. മുൻ പ്രവാസി കാര്യ മന്ത്രി എം എം ഹസ്സൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതാണ്. ഫിറോസ് ആലുവ, മുസമ്മിൽ കണ്ണൂർ, ആസിഫ് മുഹമ്മദ്, ബാദുഷ, നൗഫൽ, നിയാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുന്നതാണ്.