കലാനിധി ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ്ന്റെ ആഭിമുഖ്യത്തിൽ കലാനിധി ട്രസ്റ്റ് മെമ്പറായ യുവ എഴുത്തുകാരൻ ഹാഷിം കടൂപ്പാടത്ത് രചനയും, കവർപേജ് ഡിസൈനും നിർവഹിച്ച മലയാള സാഹിത്യത്തിലെ ആദ്യത്തെ കഥാത്രയമായ ‘കല പ്രണയം വിപ്ലവം മഹാരാജാസ് ‘ എന്ന കൃതിയുടെയും, ഒരു സെമിത്തേരിയുടെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന സെമിത്തേരി എന്ന നോവലിന്റെയും പ്രകാശനത്തോനുബന്ധിച്ച് കവിതലാപന മത്സരം സംഘടിപ്പിക്കുന്നു. പ്രവേശനം സൗജന്യ മായിരിക്കും, പ്രായഭേദമന്യേ ഏവർക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാനവും നൽകുന്നതായിരിക്കും. ഒന്നാം സമ്മാനം ക്യാഷ് പ്രൈസും മൊമന്റോയും സർട്ടിഫിക്കറ്റും, രണ്ടും മൂന്നും സമ്മാനം ലഭിക്കുന്നവർക്ക് സർട്ടിഫിക്കറ്റും മൊമന്റോയും നൽകുന്നതാണ്. ജൂലൈ 20ന് വൈകിട്ട് 3 ന് മാനാഞ്ചിറ, നളന്ദ ഓഡിറ്റോറിയം, കോഴിക്കോട് നടക്കുന്ന ചടങ്ങ് മുൻ ഡിജിപി ഡോ. ബി. സന്ധ്യ ഐ പി എസ്(Dr. B സന്ധ്യ IPS,(Rtd)
Member,
Kerala Real Estate regulatory authority
(Govt. Of Kerala )) ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ പി.ആർ നാഥൻ, (നോവലിസ്റ്റ്, എഴുത്തുകാരൻ ) പി. കെ. ഗോപി, ( ഗാനരചയിതാവ്, കവി ) എന്നിവർ പുസ്തക പ്രകാശനം നിർവഹിക്കും. പ്രസ്തുത ചടങ്ങിൽ ആഗസ്റ്റിൽ നടക്കുന്ന കലാനിധി ഫെസ്റ്റ് രബീന്ദ്രനാഥ ടാഗോർ സ്മൃതി പുരസ്‌കാര സമർപ്പണത്തിന്റെയും മീഡിയ അവാർഡിന്റെയും പോസ്റ്റർ പ്രകാശനം ഡോ. ബി. സന്ധ്യ ഐ.പി.എസ് നിർവഹിക്കുന്നതായിരിക്കും. വേദിയിൽ കവിതാലാപാനമത്സര വിജയിക്കൾക്കുള്ള സമ്മാനവും പങ്കെടുക്കുന്നവർക്കുള്ള സമ്മാനദാനവും വിതരണം ചെയ്യുന്നതായിരിക്കും. പ്രസ്തുത ചടങ്ങിൽ കലാ സാഹിത്യ സാംസ്കാരിക പ്രമുഖർ വേദിയേ ധന്യമാക്കും. കവിതാപാരായണ പ്രവേശം സൗജന്യ മായിരിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി 2025ജൂലൈ 5 ആണ്.
Phone number : 9447509149/8089424969/7034491493