സംസ്ഥാനത്തെ മുൻ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്ന ഹാജി പി കെ കുഞ്ഞിന്റെ 46ആം ചരമ വാർഷികവും അനുസമരണ സമ്മേളനവും
സംസ്ഥാനത്തെ മുൻ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്ന ഹാജി പി കെ കുഞ്ഞിന്റെ 46ആം ചരമ വാർഷികവും അനുസമരണ സമ്മേളനവും ധനസഹായ വിതരണവും നടന്നു. കേരള മുസ്ലിം ജമാഅത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തൊഴിൽ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉൽഘാടനം ചെയ്തു. മുൻ എം പി പന്ന്യൻ രവീന്ദ്രൻ, മുൻ മന്ത്രി എം എം ഹസൻ ഇമാം ബദറുദ്ധീൻ മൗലവി, മുസ്ലിം ലീഗ് നേതാവ് ഹാജി അട്ടകുളങ്ങര ഷംസുദ്ധീൻ, കലാപ്രേമി മാഹിൻ, വള്ളക്കടവ് നസീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. എസ് എസ് എൽ സി പ്ലസ് ടു പരിക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി വിദ്യാർത്ഥിനികളെയും വെള്ളാർ വാർഡ് പുലരിയുടെ അനുമോദനം വാങ്ങിച്ച മാധ്യമ പ്രവർത്തകൻ എം ദൗലത് ഷായെയും വിഴിഞ്ഞം പോർട്ട് ഡയറക്ടർ ബോർഡ് അംഗമായ വെമ്പായം നസീറിനെയും ചടങ്ങിൽ അനുമോദിച്ചു.കലാപ്രേമി ബഷീർ ചടങ്ങിന് സ്വാഗതം പറഞ്ഞു.