ജി എസ് .ടി . കോൺക്ലേവ്: സി ജി ഡി എ നിവേദനത്തിലെ നിർദ്ദേശങ്ങൾ പരിഗണിക്കും

0

ജി എസ് .ടി . കോൺക്ലേവ്:
സി ജി ഡി എ നിവേദനത്തിലെ നിർദ്ദേശങ്ങൾ പരിഗണിക്കും.
R. വെങ്കട്ടരമണി.
നികുതി ഘടനയിൽ മാറ്റം അനിവാര്യം. സി. ജി. ഡി. ഏ.
കോഴിക്കോട്. ജി എസ് ടി ദിനാഘോഷ ഭാഗമായി കേന്ദ്ര പരോക്ഷ നികുതി ബോർഡ് തിരുവനന്തപുരം സോൺ സംഘടിപ്പിച്ച ജി എസ് ടി കോൺക്ലേവിൽ കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സമർപ്പിച്ച നിവേദനത്തിലെ സുപ്രധാന നിർദ്ദേശങ്ങൾ പരിഗണിക്കുമെന്ന് അറ്റോർണി ജനറൽ ഓഫ് ഇന്ത്യ ആർ. വെങ്കിട്ടരമണി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സെൻട്രൽ ടാക്സ്, സെൻട്രൽ എക്സൈസ് & കസ്റ്റംസ് തിരുവനന്തപുരം സോൺ ചീഫ് കമ്മീഷണർ എസ് കെ റഹ്മാൻ അധ്യക്ഷത വഹിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട്സ് ഇൻഡയറക്റ്റ് ടാക്സ് കമ്മിറ്റി ചെയർമാൻ പി. രാജേന്ദ്രകുമാർ ആമുഖ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന ” ജി എസ് ടി നികുതി ലളിതമാക്കൽ പൗരന്മാരെ ശാക്തീകരിക്കൽ” എന്ന വിഷയത്തിൽ പി രാജേന്ദ്രകുമാർ ക്ലാസ്സെടുത്തു. വിവിധ വ്യാപാര വ്യവസായ സംഘടന പ്രതിനിധികളും, പ്രാക്ടീഷണർമാരും, ജി എസ് ടി വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് സമർപ്പിച്ച സുപ്രധാന പ്രായോഗിക നിർദ്ദേശങ്ങൾ പരിഗണിക്കുമെന്നും, ഇത്തരം നിർദ്ദേശങ്ങൾ നടപടിക്രമങ്ങൾ ലളിത വൽക്കരിക്കുന്നതിന് സഹായകരമാകുമെന്നും അറ്റോർണി ജനറലും, ടാക്സ് ഇന്ത്യ ഓൺലൈൻ സിഇഒ യും സദസ്സിനെ അറിയിച്ചു.
കോൺക്ലവിൽ സിജിഡിഎ യെ പ്രതിനിധീകരിച്ച് പ്രസിഡണ്ട് ഷെവലിയാർ സി ഇ ചാക്കുണ്ണി, നിയമപദേഷ്ടാവ് അഡ്വക്കേറ്റ് എം കെ അയ്യപ്പൻ, സെക്രട്ടറി ജിയോജോബ് പി, കാലിക്കറ്റ് ചേംബർ സെക്രട്ടറി സിറാജുദ്ദീൻ ഇല്ലത്തൊടി, മുൻ പ്രസിഡണ്ട് സുബൈർ കൊളക്കാടൻ, വ്യാപാര വ്യവസായ സംഘടന പ്രതിനിധികളും, ടാക്സ് പ്രാക്ടീഷണർമാരും, ജി എസ് ടി വകുപ്പിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

ജി.എസ്.ടി കോൺക്ലേവിൽ ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബുേട്ടഴ്സ് അസോസിയേഷൻ പ്രസിഡണ്ട് ഷെവലിയാർ. സി. ഇ. ചാക്കുണ്ണി അറ്റോണി ജനറൽ ഓഫ് ഇന്ത്യ ആർ. വെങ്കിട്ടരമണിക്ക് നിവേദനം സമർപ്പിക്കുന്നു. സെൻട്രൽ ടാക്സ്, സെൻട്രൽ എക്സൈസ്, ചീഫ് കസ്റ്റംസ് കമ്മീഷണർ എസ്. കെ. റഹ് മാൻ സമീപം.

പ്രസി. ഷെവ.CE ചാക്കുണ്ണി
Mob.98 89412000
അഡ്വ.എം.കെ. അയ്യപ്പൻ
944 6 683124

You might also like
Leave A Reply

Your email address will not be published.