തിരുവനന്തപുരം :ഭാരതീയം ട്രസ്റ്റിന്റെ പതിനൊന്ന് പദ്ധതികളിലൊന്നായ സൗജന്യ ഭവന പദ്ധതി പ്രകാരമുള്ള രണ്ടാമത്തെ വീടിന്റെ താക്കോൽ കൈമാറി.മാരായമുട്ടത്ത് നാല് സ്ത്രീകൾ മാത്രമടങ്ങുന്ന ശ്രീലേഖയുടെ കുടുംബത്തിന് വേണ്ടി ഭാരതീയം ട്രസ്റ്റ് നിർമ്മിച്ച വീടിന്റെ താക്കോൽ കവടിയാർ കൊട്ടാരത്തിലെ ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി ലേഖയ്ക്ക് കൈമാറി. ട്രസ്റ്റ് ചെയർമാൻ കരമന ജയൻ അധ്യക്ഷനായിരുന്നു.ആദിത്യവർമ്മ,ട്രസ്റ്റ് ജനറൽ സെക്രട്ടറി ബിജു പുന്നൂസ്, കലാമണ്ഡലം വിമലാ മേനോൻ, സംഗീതജ്ഞ ഡോ. ബി.അരുന്ധതി , ദേവിരാജ് മോഹൻ, അമ്പിളി ജേക്കബ്, ഡോ.രാധാകൃഷ്ണൻ തുടങ്ങി കലാ,സാസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.
റഹിം പനവൂർ
ഫോൺ : 9946584007