വെള്ളായണി ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്‍റില്‍ സംഘടിപ്പിച്ച പ്രതിഭാ സംഗമം – 2024 ചെയര്‍മാന്‍ മുന്‍ എം.എല്‍.എ. അഡ്വ. റ്റി. ശരത്ചന്ദ്രപ്രസാദ് ഉത്ഘാടനം ചെയ്തു
ദേശീയബാലതരംഗത്തിന്‍റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം വെള്ളായണി ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്‍റില്‍ സംഘടിപ്പിച്ച പ്രതിഭാ സംഗമം – 2024 ചെയര്‍മാന്‍ മുന്‍ എം.എല്‍.എ. അഡ്വ. റ്റി. ശരത്ചന്ദ്രപ്രസാദ് ഉത്ഘാടനം ചെയ്തു. അഞ്ജന അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ചെയര്‍മാന്‍ എം. ജഗേന്ദ്രന്‍ സ്വാഗതവും, താലൂക്ക് പ്രസിഡന്‍റ് അന്‍സഫ് സുലൈമാന്‍
കൃതജ്ഞതയും പറഞ്ഞു. എം.എച്ച്. സുലൈമാന്‍, സുരേഷ്ബാബു, യാസ്മിന്‍ സുലൈമാന്‍, ഗിരിനാഥന്‍, ബിജിഉണ്ണി, ജാവേദ്, നിതാ കര്‍ത്തിക, സാഹിയ തുടങ്ങിയവരോടൊപ്പം വിവിധ വിദ്യാലയങ്ങളിലെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. വിവിധ മത്സര പരീക്ഷകളിലും, കലാമത്സരങ്ങളിലും മികച്ച വിജയം കരസ്ഥമാക്കിയ മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങി.