പി.എൻ.പണിക്കരുടെ 28-ാം ചരമവാർഷികം ഇന്ന്

0

കേരളത്തിലെ ഗ്രന്ഥശാല, സാക്ഷരതാ പ്രസ്ഥാനങ്ങളുടെ പിതാവെന്നറിയപ്പെടുന്ന പി.എൻ.പണിക്കർ ഓർമ്മയായിട്ട് ഇന്ന് 28 വർഷം പിന്നിടുന്നു.ഓരോ മലയാളിക്കും കേവലം 51 അക്ഷരങ്ങൾക്കപ്പുറത്തെ ആഹ്ലാദവും അഭിമാനവുമായിരുന്ന
പി.എൻ പണിക്കരുടെ ഓർമയ്ക്കായി ജൂൺ 19 ദേശീയ വായനാദിനമായി ആചരിക്കുന്നു. 2017 വരെ കഴിഞ്ഞ 21 വർഷം പി.എൻ.പണിക്കരുടെ ചരമദിനം കേരളം വായനാദിനമായി ആചരിച്ചു വരികയാണ് . 2017-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിന്റെ വായനാദിനമായ ജൂൺ 19, ഇന്ത്യയിൽ ദേശീയ വായനദിനമായി പ്രഖ്യാപിച്ചു. 2017 ജൂൺ 19 മുതൽ ദേശീയ വായനാദിനമായി
രാജ്യമെമ്പാടും ആഘോഷിക്കുന്നു.
അന്നേദിനം ദേശീയ വായനമിഷൻ തീരുമാന പ്രകാരം 21 സംസ്ഥാനങ്ങളിൽ വായനദിനം ആചരിക്കുന്നു ഇതോടൊപ്പം ആധുനിക കാലഘട്ടത്തിൽ ഇ- സാക്ഷരത സാർവത്രികമാക്കാനും ഡിജിറ്റൽ വായന പ്രചരിപ്പിക്കാനും ഡിജിറ്റൽ ലൈബ്രറികൾ മുൻഗണനാടിസ്ഥാനത്തിൽ സ്ഥാപിക്കാനും മിഷൻ മുൻകൈയ്യെടുത്തു. സാമൂഹികമാധ്യമങ്ങൾ ദൈനംദിന ജീവിതത്തിലേക്ക് കടന്നുകയറിയതോടെ ലോകമാകെ ഒരു വിഭാഗം വായനയെ ഉപേക്ഷിച്ചപ്പോൾ
വിശാലമായ ഇന്ത്യൻ പശ്ചാത്തലത്തിൽ വായനയിൽ അങ്ങേയറ്റം കാര്യബോധവും ദീർഘദൃഷ്ടിയുള്ളവനുമാണ് മലയാളി. അന്നു മുതൽ ഒരാഴ്ചക്കാലം കേരളത്തിലാകമാനം സ്കൂളുകളിലും വായനാശാലകളിലും പുസ്തക പ്രകാശനം പ്രദർശനവും മറ്റു മൽസരങ്ങളും സംഘടിപ്പിക്കാറുണ്ട്.
കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പുതുവയിൽ നാരായണപ്പണിക്കർ എന്ന പി.എൻ.പണിക്കർ. ആലപ്പുഴ ജില്ലയിൽ നീലമ്പേരൂരിൽ ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി തിരുവാതിര നക്ഷത്രത്തിൽ 1909 മാർച്ച് 1ന് പുതുവായിൽ ജനിച്ചു. കർമ്മപഥത്തിൽ അദ്ധ്യാപകനായിതുടക്കം 1926 ൽ അദ്ദേഹം തൻ്റെ ജന്മനാട്ടിൽ “സനാതനധർമ്മം” എന്ന വായനശാല സ്ഥാപിച്ചുകൊണ്ടായിരു.ന്നു വലിയൊരു വിപ്ലവത്തിന് തിരി തെളിച്ചത്.ഒരു സാധാരണ ഗ്രന്ഥശാലാ പ്രവർത്തകനായി പ്രവർത്തനം തുടങ്ങിയ അദ്ദേഹത്തിന്റെ അഹോരാത്രമുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് കേരള ഗ്രന്ഥശാലസംഘം സ്ഥാപിതമാകുന്നത്. ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന്റെ കീഴിൽ കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകൻ, കാൻഫെഡിന്റെ സ്ഥാപകൻ തുടങ്ങി ഒട്ടനവധി സംഭാവനകൾ മലയാളത്തിനു നൽകിയ മഹാത്മാവാണ് പി.എൻ പണിക്കർ. കേരള നിയമസഭ അംഗീകരിച്ച കേരള പബ്ലിക്ക് ലൈബ്രറീസ് ആക്റ്റ് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു.
അദ്ദേഹം പ്രവർത്തനം ആരംഭിച്ച കാലഘട്ടത്തിൽ തിരുവതാംകൂറിലെ ഗ്രന്ഥശാലകൾക്ക് ഒരു സംഘടിത രൂപം ഇല്ലായിരുന്നു. 1945 ൽ അമ്പലപ്പുഴ പി.കെ.മെമ്മോറിയൽ ഗ്രന്ഥശാലയിൽ വച്ച് അദ്ദേഹം വിളിച്ചു ചേർത്ത തിരുവതാംകൂർ ഗ്രന്ഥശാലാ സംഘം രൂപീകരണയോഗത്തിൽ 47 ഗ്രന്ഥശാലകളുടെ പ്രതിനിധികൾ പങ്കെടുത്തു. സമ്മേളനം ഉദ്ഘാടനം ചെയ്തത് അന്നത്തെ ദിവാനായിരുന്ന സർ.സി.പി. രാമസ്വാമി അയ്യരായിരുന്നു. ദിവാനോടുള്ള പ്രതിഷേധം മൂലം ക്ഷണക്കത്ത് ലഭിച്ച ഭൂരിപക്ഷം ഗ്രന്ഥശാലകളും പങ്കെടുത്തില്ല. ഈ സംഘത്തിന് അംഗീകാരം ലഭിക്കുകയും 1946 മുതൽ 250 രുപ പ്രവർത്തനഗ്രാന്റ് ലഭിക്കുകയും ചെയ്തു.
1977 ൽ ഗ്രന്ഥശാലാ സംഘം സർക്കാർ ഏറ്റെടുത്തു. അതുവരെ ഗ്രന്ഥശാലാസംഘത്തിൻറെ ജനറൽ സെക്രട്ടറി അദ്ദേഹമായിരുന്നു. ഗ്രന്ഥശാലാ പ്രവർത്തകർ ആദരവോടെ പണിക്കർ സാർ എന്ന് വിളിക്കുന്ന അദ്ദേഹം കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഗ്രന്ഥശാലാ സംഘത്തിൽ നിന്ന് ഒഴിവാക്കുകയും തുടർന്ന് കേരള അനൗപചാരിക വിദ്യാഭ്യാസ സമിതി എന്ന സ്ഥാപനം രൂപവത്കരിക്കുകയും അതിന്റെ പ്രവർത്തകനായി മാറുകയും ചെയ്തു.
ഏറേ നാളുകൾക്കു ശേഷം അദ്ദേഹത്തിന്റെ മഹത്ത്വം തിരിച്ചറിഞ്ഞ കേരള സർക്കാരും മലയാളികളും ഇപ്പോൾ അദ്ദേഹത്തിന്റെ ചരമദിനമായ ജൂൺ 19 വായനദിനമായി ആചരിച്ചു വരുന്നു.ജൂൺ 19മുതൽ ഒരാഴ്ചക്കാലം വായനവാരമായും ആചരിച്ചുവരുന്നു
പി.എൻ. പണിക്കർ അധ്യാപകനായി പ്രവർത്തിച്ചിരുന്ന അമ്പലപ്പുഴ ഗവ. എൽ.പി.സ്‌കൂൾ, അദ്ദേഹത്തിന്റെ സ്മാരകമായി പി.എൻ. പണിക്കർ സ്മാരക ഗവ.എൽ.പി.സ്‌കൂളായി 2014 ൽ വിദ്യാഭ്യാസ വകുപ്പ് പുനർനാമകരണം ചെയ്തു. പെണ്‍ പള്ളിക്കൂടം എന്ന് അറിയപ്പെട്ടിരുന്ന ഈ എല്‍.പി.സ്‌കൂളിന്റെ തുടക്കം 1852 ൽ രാജഭരണ കാലത്താണ്. തുഞ്ചത്ത് എഴുത്തച്ഛന്റെയും കുഞ്ചന്‍ നമ്പ്യാരുടെയും മേല്‍പ്പത്തൂരിന്റെയും അടക്കം നിരവധി പ്രതിഭകളുടെ പാദസ്പര്‍ശത്താല്‍ അനുഗ്രഹീതമാണ് ഈ വിദ്യാലയം. പി.എന്‍.പണിക്കര്‍ ഇവിടെ അധ്യാപകനായി എത്തിയശേഷം 1937 ആഗസ്റ്റില്‍ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് തെക്കേ നടയില്‍ പി.കെ.വിലാസം വായനശാല എന്ന പേരില്‍ പ്രവര്‍ത്തനം പുനരാരംഭിച്ച വായനശാലയുടെ സ്ഥാപക സെക്രട്ടറിയായി. 1938 മാര്‍ച്ചില്‍ ഇത് പി.കെ.മെമ്മോറിയല്‍ ഗ്രന്ഥശാല ആയപ്പോഴും സെക്രട്ടറി അദ്ദേഹം തന്നെയായിരുന്നു.
അധ്യാപനത്തിനൊപ്പം വായനശാലാ പ്രവര്‍ത്തനത്തിലും കര്‍മ്മനിരതനായ പി.എന്‍. പണിക്കര്‍ അമ്പലപ്പുഴക്കാരുടെ മനസ്സില്‍ ഇടം തേടി. അമ്പലപ്പുഴ സ്വദേശിനിയായ ചെമ്പകക്കുട്ടിയെയാണ് ജീവിത സഖിയാക്കിയത്.
2013 ലെ വായന വാരാചരണ സമാപന ചടങ്ങില്‍ പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെന്റര്‍ ചെയര്‍മാന്‍ ദേവദത്ത് ജി.പുറക്കാട് അന്നത്തെ ജില്ലാ കളക്ടര്‍ എന്‍.പത്മകുമാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടർന്ന് കളക്ടറുടെ അഭ്യര്‍ത്ഥന പ്രകാരമാണ് അമ്പലപ്പുഴ ഗവ. എല്‍.പി.സ്‌കൂളിന് പി.എന്‍. പണിക്കരുടെ പേര് നല്‍കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത് . പി.എന്‍. പണിക്കര്‍ ഓര്‍മ്മയായതിന്റെ 19-ാം വര്‍ഷത്തില്‍ അദ്ദേഹത്തിന്റെ കര്‍മ്മമണ്ഡലത്തില്‍ സ്മാരകം യാഥാര്‍ത്ഥ്യമാവുകയും ചെയ്തു.
പൂജപ്പുരസ്ക്വയറിൽ ഇന്ത്യൻ പ്രസിഡന്റ് രാം നാഥ്‌ കോവിന്ദാണ് പ്രതിമ അനാഛാദനം ചെയ്തത്.
സാമൂഹ്യ സാംസ്‌കാരിക നവോതഥാന മണ്ഡലങ്ങളിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച പി.എൻ പണിക്കർ 1995ജൂൺ 19ന് തിരുവനന്തപുരത്തുവച്ച് വിടവാങ്ങി

You might also like

Leave A Reply

Your email address will not be published.