ആയൂർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സംസ്ഥാന സമ്മേളനം കോവളത്ത്

0

 

തിരുവനന്തപുരം :-ആയൂർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ 18മത് സംസ്ഥാന സമ്മേളനം 25,26തീയതികളിലായി കോവളത്ത് കെടിഡിസി സമുദ്രയിൽ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ.സി.ഡി ലീന,ജനറൽ സെക്രട്ടറി ഡോ.അജിത് കുമാർ കെ.സി,ഡോ.ആനന്ദ്.എസ്,ഡോ.അജിത്.വി,ഡോ ഉത്തൻ ഷാ എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു.
ആയൂർവേദത്തിന്റെ വിവിധ മേഘലകളിൽ നിന്നായി ആയിരത്തോളം ഡോക്ടർമാർ സമ്മേളനത്തിൽ പങ്കെടുക്കും.ആയൂർവേദ ഡോക്ടർമാരുടെ ഏറ്റവും വലിയ സമ്മേളന വേദിയാകും.
25ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ പ്രസിഡന്റ് ഡോ.സി.ഡി ലീന അധ്യക്ഷത വഹിക്കും
ജനറൽ സെക്രട്ടറി ഡോ.അജിത് കുമാർ കെ.സി റിപ്പോർട്ട് അവതരിപ്പിക്കും.
തുടർന്ന് ആയൂർവേദം എന്റെ വീക്ഷണത്തിൽ എന്ന വിഷയത്തെ ആസ്പദമാക്കി മാധ്യമ സെമിനാർ നടക്കും.26ന് രാവിലെ 10ന് പൊതുസമ്മേളനം മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ കോവളം എംഎൽഎ അഡ്വ.എ വിൻസെന്റ് മുഖ്യ അതിഥിയായി പങ്കെടുക്കും.
ആയൂർവേദ രംഗത്തുള്ള വിവിധ സംഘടനാ പ്രതിനിധികൾ സംസാരിക്കും.
ആയൂർവേദ മെഡിക്കൽ അസോസിയേഷന്റെ 2023ലെ പുരസ്‌കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്യും.

You might also like

Leave A Reply

Your email address will not be published.