ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന എസ്‌യുവികള്‍ രണ്ടും ടാറ്റയുടേത്

0

ചെറുകാറുകളുടെയും സെഡാനുകളുടെയും ബലത്തില്‍ ഒന്നാം സ്ഥാനം ഏറെ നാളായി കൈപ്പിടിയിലൊതുക്കി വെച്ചിരുന്ന മാരുതി സുസുക്കിയടക്കം അടവുകള്‍ മാറ്റിച്ചവിട്ടി. കഴിഞ്ഞ ഒന്ന് രണ്ട് വര്‍ഷത്തിനിടെ എസ്‌യുവി നിര വിപുലീകരിച്ച്‌ മാരുതി ചെറുകാര്‍ വില്‍പ്പനയിലെ കുറവുകള്‍ നികത്തി.എന്നാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാര്‍ എന്ന പദവി മാരുതി മോഡലുകളില്‍ നിന്ന് ടാറ്റയുടെ കാറായ പഞ്ച് തട്ടിയെടുത്തിരുന്നു. ടോപ് 10 പട്ടികയില്‍ 6 മാരുതി മോഡലുകള്‍ ഉണ്ടായിരുന്നെങ്കിലും ഒന്നാം സ്ഥാനം നഷ്ടമതായത് മാരുതിക്ക് വലിയ തിരിച്ചടിയായി. കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട എസ്‌യുവികളുടെ പട്ടികയെടുത്താല്‍ അവിടെയും ടാറ്റയുടെ മുന്നേറ്റമാണ്.ഒരു കേംപാക്‌ട് എസ്‌യുവി ഓഫറിംഗ് ഇല്ലാതിരുന്നിട്ട് കൂടിയും ടാറ്റ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. 2023-24 സാമ്ബത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ എസ്‌യുവികളുടെ പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ ടാറ്റ നെക്‌സോണും പഞ്ചുമാണ് നേടിയത്. തുടര്‍ച്ചയായി മൂന്നാമത്തെ സാമ്ബത്തിക വര്‍ഷമാണ് ടാറ്റ നെക്‌സോണ്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി മാറിയത്2017-ല്‍ പുറത്തിറങ്ങിയ ടാറ്റ നെക്സോണിന് തുടക്കത്തില്‍ ധാരാളം ബുക്കിംഗ് ലഭിച്ചിരുന്നു. അതിന് ശേഷം നെക്സോണ്‍ വില്‍പ്പന മന്ദഗതിയിലാകാന്‍ തുടങ്ങി. എന്നാല്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ലഭിച്ച ശേഷം പിന്നെ നെക്‌സോണിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഗ്ലോബല്‍ NCAP-ല്‍ നിന്ന് 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് ലഭിച്ച ആദ്യത്തെ ഇന്ത്യന്‍ കാര്‍ എന്ന പദവിയും നെക്‌സോണിന് മുതല്‍ക്കൂട്ടായി.ഇലക്‌ട്രിക് ഉള്‍പ്പെടെ മൂന്ന് ഫ്യുവല്‍ ഓപ്ഷനുകളില്‍ ടാറ്റ നെക്‌സോണ്‍ ലഭ്യമാണെന്നതും പോസിറ്റീവാണ്. മാത്രമല്ല നെക്‌സോണ്‍ സിഎന്‍ജി പതിപ്പും അധികം വൈകാതെ പുറത്തിറങ്ങും. 2023-24 സാമ്ബത്തിക വര്‍ഷത്തില്‍ മൊത്തം 1,71,697 നെക്സോണ്‍ കാറുകളാണ് ടാറ്റ വിറ്റഴിച്ചത്. 2023 ഏപ്രിലില്‍ ആരംഭിച്ച്‌ 2024 മാര്‍ച്ചില്‍ അവസാനിച്ച 2023-24 സാമ്ബത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ മറ്റൊരു എസ്‌യുവിയും ഇത്രയധികം വിറ്റുപോയിട്ടില്ല.കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 45,635 യൂണിറ്റായിരുന്നു നെക്സോണിന്റെ വില്‍പ്പന. 2024 സാമ്ബത്തിക വര്‍ഷത്തില്‍ 2023 ഓഗസ്റ്റില്‍ മാത്രമാണ് വില്‍പ്പന 10,000 യൂണിറ്റില്‍ താഴെ പോയത്. അന്ന് 8,049 ടാറ്റ നെക്സോണ്‍ കാറുകള്‍ മാത്രമാണ് വിറ്റഴിക്കാന്‍ സാധിച്ചിരുന്നത്. ഫെയ്‌സ്‌ലിഫ്റ്റ് മോഡല്‍ അരങ്ങേറാനാരുന്ന സാഹചര്യത്തിലായിരുന്നു വില്‍പ്പന കുറഞ്ഞത്.

You might also like

Leave A Reply

Your email address will not be published.