മഹല്ല് ജമാഅത്ത് കൗൺസിൽ സംസ്ഥാനനേതൃയോഗത്തിൽ ആൾ ഇൻഡ്യാ മുസ്ലിം പേഴ്സണൽ ലോബോർഡ് എക്സിക്യൂട്ടീവ് അംഗം അബ്ദുൽഷുക്കൂർ അൽഖാസിമി പ്രസംഗിക്കുന്നു

0

ആൾഇൻഡ്യാമില്ലികൗൺസിലുമായി സഹകരിച്ച് പ്രവർത്തിക്കാൻ മഹല്ല് ജമാഅത്ത്കൗൺസിൽ സംസ്ഥാനനേതൃയോഗം തീരുമാനിച്ചു. ആൾ ഇൻഡ്യാ മില്ലി കൗൺസിൽ ആക്ട്ടിങ്ങ് ജനറൽസെക്രട്ടറിഷാഖാദിരി സയ്യിദ് മുസ്തഫാരിഫാഇ ജീലാനി, ആൾ ഇൻഡ്യാ മുസ്ലിം പേഴ്സണൽ ലോ ബോർഡ് എക്സിക്യൂട്ടീവ് അംഗം അബ്ദുൽഷുക്കൂർ അൽഖാസിമി, മില്ലി കൗൺസിൽ കർണാടക പ്രസിഡൻ്റ് ജമീൽ അഹമ്മദ്, കേരളപ്രസിഡൻ്റ് അബ്ദുൽ സലാം മൗലവി എന്നിവരുടെ സാന്നിദ്ധ്യത്തിൽ തിരുവനന്തപുരത്ത് ചേർന്നയോഗമാണ് തീരുമാനിച്ചത്. മഹല്ല് ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡൻ്റ് ഡോ: ഉബൈസ് സൈനുലബ്ദ്ദീൻ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി പി.കെ.എ. കരീം, വൈസ്പ്രസിഡൻ്റുമാരായ കെ.കെ.എസ്.എം തങ്ങൾ പാവറട്ടി, അഡ്വ :എം.കെ. അബ്ദുള്ള, ട്രഷറർ പി.അബ്ദുൽഖാദർ, ഓർഗനൈസിങ്ങ് സെക്രട്ടറി ഖാദർ വാടാനപ്പള്ളി, അഡ്വ : ഹർഷദ്നിഹാൽ വയനാട്, ഇബ്രാഹിം വട്ടക്കുടി, ഖമറുദ്ദീൻആറ്റിങ്ങൽ, കൊച്ചുമുഹമ്മദ് തുറവൂർ, അഷറഫ് ചേർത്തല തുടങ്ങിയർ പങ്കെടുത്തു
ഡോ : ഉബൈസ് സൈനുലബ്ദ്ദീൻ
പ്രസിഡൻ്റ്
പി. കെ. എ. കരീം
ജനറൽ സെക്രട്ടറി

You might also like

Leave A Reply

Your email address will not be published.