ആയുര്‍വേദത്തിനെതിരെയുള്ള കുപ്രചരണങ്ങളെ ചെറുക്കും: എഎച്ച്എംഎ

0
തിരുവനന്തപുരം: ആയുര്‍വേദത്തിനെതിരെ നടക്കുന്ന അപവാദ പ്രചരണങ്ങളെ ഫലപ്രദമായി ചെറുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുമെന്ന് ആയുര്‍വേദ ഹോസ്പിറ്റല്‍ മാനേജ്മെന്‍റസ് അസോസിയേഷന്‍ (എഎച്ച്എംഎ) തിരുവനന്തപുരം ജില്ലാ സമ്മേളനം. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്‍റ് രജിസ്ട്രേഷന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ലൈസന്‍സ് തുടങ്ങിയവ ഏകീകൃതവും സുതാര്യവുമാക്കണമെന്നും സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
 എഎച്ച്എംഎ ജില്ലാ പ്രസിഡന്‍റായി ഡോ. സി. സുരേഷ് കുമാറിനെയും സെക്രട്ടറിയായി ഡോ. രഞ്ജിത് ആര്‍.പിയെയും ട്രഷററായി ഡോ. വിഷ്ണു നാരായണിനെയും അഞ്ചംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.ത്രിവേണി നഴ്സിംഗ് ഹോം ഹാളില്‍ നടന്ന ജില്ലാ സമ്മേളനം എഎച്ച്എംഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഡോ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഡോ. രഞ്ജിത് ആര്‍.പി ജില്ലാ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സമ്മേളനത്തിന്‍റെ ഭാഗമായി ‘എംഎസ്എംഇകളും സംരംഭകത്വവും’ എന്ന വിഷയത്തില്‍ പ്രൊഫ. ജോബ് കെ.ടി നയിച്ച ക്ലാസും നടന്നു.
You might also like

Leave A Reply

Your email address will not be published.