രാജ്യാന്തരമേളയില്‍ കേരള ഫിലിം മാര്‍ക്കറ്റുമായി കെ എസ് എഫ് ഡി സി

0

രാജ്യാന്തരമേളയോടനുബന്ധിച്ച് സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെ എസ് എഫ് ഡി സി) കേരള ഫിലിം മാര്‍ക്കറ്റ് സംഘടിപ്പിക്കും. മലയാള സിനിമാ വ്യവസായ മേഖലയെ ശക്തിപ്പെടുത്തുന്നതിനാണ് ഡിസംബര്‍ 11 മുതല്‍ 13 വരെ തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ ഫിലിം മാര്‍ക്കറ്റ് സംഘടിപ്പിക്കുന്നത്. നവാഗത സംവിധായകരുള്‍പ്പെടെയുള്ളവര്‍ക്ക് അവരുടെ സൃഷ്ടികളെ രാജ്യാന്തര സംവിധായകര്‍ക്കും പ്രൊഡക്ഷന്‍ ഹൗസുകള്‍ക്കും പരിചയപ്പെടുത്തുന്നതിനും നിര്‍മാതാക്കള്‍ക്ക് രാജ്യാന്തര വിതരണക്കാരേയും ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍മാരേയും കണ്ടെത്തുന്നതിനുമാണ് ഫിലിം മാർക്കറ്റിലൂടെ ലക്ഷ്യമിടുന്നത്.ചലച്ചിത്ര മേഖലയിലെ നൂതന സാങ്കേതിക ഉപകരണങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുന്ന ഫിലിം എക്‌സ്‌പോ, സംവിധായകര്‍ക്ക് തങ്ങളുടെ സിനിമകളെ ക്യൂറേറ്റര്‍മാര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും മുന്‍പില്‍ അവതരിപ്പിക്കുന്ന മാര്‍ക്കറ്റ് സ്‌ക്രീന്‍, ദൃശ്യമാധ്യമങ്ങള്‍ക്ക് സാങ്കേതിക മികവോടെ അഭിമുഖം എടുക്കാനാവശ്യമായ താത്കാലിക സ്റ്റുഡിയോ സംവിധാനം എന്നിവയും മേളയുടെ പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററില്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ഒരുക്കുന്നുണ്ട്.

You might also like

Leave A Reply

Your email address will not be published.