തിരുവനന്തപുരം : കലാനിധി സ്ഥാപകനും മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ മുൻ കാരണവർ യശ: ശരീരനായ കേശവൻ നമ്പൂതിരിയുടെ മകനുമായ പ്രൊഫ. മുഴിക്കുളം വി. ചന്ദ്ര ശേഖരപിള്ള സ്മാരക പുരസ്‌കാരം മുൻ ചീഫ് സെക്രട്ടറിയും സാഹിത്യകാരനുമായ ആർ. രാമചന്ദ്രൻ നായർക്ക് നവംബർ 11 ശനിയാഴ്ച സമർപ്പിക്കും. ചന്ദ്രശേഖരപിള്ളയുടെ നൂറ്റിനാലാം ജന്മദിനാമായ ശനിയാഴ്ച വൈകിട്ട് 4 മണിക്ക് രാമചന്ദ്രൻനായരുടെ തിരുവനന്തപുരം പ്രസ് ക്ലബ്ബിന് സമീപമുള്ള വസതിയിൽ വച്ച് കവിയും ഗാനരചയിതാവുമായ പ്രഭാവർമ
പുരസ്കാരം സമ്മാനിക്കും. വയലാർ സാംസ്‌കാരികവേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ നായർ, കലാനിധി രക്ഷധികാരി മുക്കംപാലമൂട് രാധാകൃഷ്ണൻ, ചെയർപേഴ്സൺ ഗീതാ രാജേന്ദ്രൻ, ട്രഷറർ
ഗോപൻ ശാസ്തമംഗലം, സിനിമ
പി.ആർ. ഒ റഹിം പനവൂർ, വിജയലക്ഷ്മി കുഞ്ഞമ്മ, ഗിരിജ രവീന്ദ്രൻ, ഡോ. ജയകുമാരി കുഞ്ഞമ്മ തുടങ്ങിയവർ സംബന്ധിക്കും.
റഹിം പനവൂർ
ഫോൺ : 9946584007