ജിഎഎഫ് രജിസ്ട്രേഷന്‍ നവംബര്‍ 30 വരെ നീട്ടി

0

തിരുവനന്തപുരം: ഡിസംബര്‍ 1 മുതല്‍ 5 വരെ തിരുവനന്തപുരത്ത് നടക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെലില്‍ പ്രതിനിധികളായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സമയപരിധി നവംബര്‍ 30 വരെ നീട്ടി. രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള ആയുര്‍വേദ പ്രാക്ടീഷണര്‍മാര്‍, പങ്കാളികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരില്‍ നിന്ന് വന്‍ പ്രതികരണമാണ് പരിപാടിക്ക് ലഭിച്ചത്. ഇത് കണക്കിലെടുത്ത് സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള രജിസ്ട്രേഷന്‍ സൗകര്യം നീട്ടുന്നതായി സംഘാടകര്‍ അറിയിച്ചു. 
ജിഎഎഫിന്‍റെ വേദിയായ കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ സ്പോട്ട് രജിസ്ട്രേഷനുള്ള സൗകര്യവും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും: www.gafindia.org.

You might also like

Leave A Reply

Your email address will not be published.