യാത്രാ സൗകര്യങ്ങള്‍ ഒറ്റ ക്ലിക്ക് അകലത്തൊരുക്കി mytripst.ravel

0

ദോഹ: യാത്രാ ആവശ്യങ്ങള്‍ക്കെല്ലാം വിരല്‍ തുമ്പില്‍ പരിഹാരവുമായി mytrips.travel. ഖത്തര്‍ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും മികച്ച സേവനം ഒരുക്കുന്ന mytrips.travel ഖത്തറിലെ അല്‍ ജാബര്‍ ഗ്രൂപ്പും കുവൈറ്റിലെ അല്‍ റാഷിദ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഖത്തറിലുള്ളവരുടെ വൈവിധ്യമാര്‍ന്ന യാത്രാ ആവശ്യങ്ങളും മുന്‍ഗണനകളും നിറവേറ്റുന്നതിനാണ് mytrips.travel രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും അനുസൃതമായി വേഗമേറിയതും കാര്യക്ഷമവുമായ സേവനങ്ങള്‍ നല്‍കുക എന്നതാണ് സ്ഥാപനത്തിന്റെ പ്രാഥമിക ലക്ഷ്യം. മാത്രമല്ല യാത്രാ ക്രമീകരണങ്ങള്‍ നടത്തിയതിന് ശേഷവും തടസ്സരഹിതമായ അനുഭവം ഉറപ്പാക്കി അസാധാരണ പിന്തുണയാണ് വാഗ്ദാനം ചെയ്യുന്നത്. യാത്രാ മാറ്റങ്ങള്‍, റദ്ദാക്കലുകള്‍, റീഫണ്ടുകള്‍ എന്നിവയും അതിലേറെയും ഉള്‍പ്പെടുന്ന സേവനങ്ങള്‍ നിര്‍വഹിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് പ്രതിനിധികള്‍ പറഞ്ഞു.

mytrips.travel ഫ്‌ളൈറ്റ് ടിക്കറ്റുകള്‍, ഹോട്ടലുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, വിസകള്‍, ഇന്‍ഷുറന്‍സ്, യാത്രക്കാരുടെ ആഗ്രഹങ്ങളും മുന്‍ഗണനകളും നിറവേറ്റുന്ന അവിശ്വസനീയമായ പാക്കേജുകള്‍ എന്നിവയുള്‍പ്പെടെ വിപുലമായ സേവനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ലോകമെമ്പാടുമുള്ള 450-ലധികം എയര്‍ലൈനുകളിലേക്കും 100-ലധികം പാക്കേജുകളിലേക്കും പ്രവേശനമുള്ള mytrips.travel യാത്രാ പ്രേമികള്‍ക്ക് അനുയോജ്യമായ യാത്രാ അനുഭവങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

അല്‍ ജാബര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് സുല്‍ത്താന്‍ അല്‍ ജാബര്‍, അല്‍ റാഷിദ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് സി ഇ ഒ രവി വാര്യര്‍, അല്‍ റാഷിദ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ സി എഫ് ഒ പ്രദീപ് മേനോന്‍, അല്‍ ജാബര്‍ ഗ്രൂപ്പ് ഡയറക്ടര്‍ അഹമ്മദ് ജാബര്‍, സെഞ്ച്വറി ഹോട്ടല്‍സ് ക്ലസ്റ്റര്‍ ജനറല്‍ സാലാഹ് ഖതീബ്, അല്‍ ജാബര്‍ ട്രാവല്‍സ് ആന്റ് ടൂര്‍സ് ജനറല്‍ മാനേജര്‍ ദിലീപ് നായര്‍, ക്യുബിസ് ഇവന്റ്‌സ് നിഷാദ് ഗുരുവായൂര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

You might also like

Leave A Reply

Your email address will not be published.